കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലാക്രമണ മേഖല സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്ക് കരിങ്കൊടി: പ്രതിഷേധത്തിന് പിന്നില്‍ യൂത്ത്‌ലീഗ്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ മേഖല സന്ദര്‍ശിക്കാനെത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. കടപ്പുറം ഗവ. മത്സ്യക്കൃഷി ഫാം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവരൊടൊപ്പം മന്ത്രി കടലാക്രമണ മേഖലയായ അഞ്ചങ്ങാടി വളവിലെത്തിയത്.

മന്ത്രിയുടെ കാറിനു നേര്‍ക്ക് മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ഇത് തടയാന്‍ ശ്രമി ച്ചതോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റുചെയ്തു. പഞ്ചായത്തിന്റെ തീരദേശത്ത് ദിവസങ്ങളോളമുണ്ടായ കടലേറ്റത്തില്‍ എം.എല്‍.എ. തിരിഞ്ഞുനോക്കാത്തതിലും സര്‍ക്കാര്‍ സഹായം ഉണ്ടാവാത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.

youthlegueprotest

പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി. ഏറ്റുമുട്ടലില്‍ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.ആര്‍. ഇബ്രാഹിമിന്റെ കൈയ്ക്കു പരുക്കേറ്റു. ഇബ്രാഹിം ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത്, യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുഹൈല്‍ തങ്ങള്‍, പഞ്ചായത്ത് മെമ്പര്‍ അഷ്‌കര്‍ അലി, സി.ബി.എ. ഫത്താഹ്, അക്ബര്‍ അടിത്തിരുത്തി, കെ.എച്ച്. ഷഹരത് എന്നിവരാണ് അറസ്റ്റിലായ മറ്റ് ആറ് പ്രവര്‍ത്തകര്‍.

പ്രതിഷേധത്തിനിടെ കടലേറ്റമുണ്ടായ അഞ്ചങ്ങാടി വളവിലെ കടലോരത്ത് ഏതാനും നിമിഷം മാത്രം ചെലവഴിച്ച മന്ത്രി ഉടന്‍ മടങ്ങുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് അഞ്ചങ്ങാടി വളവില്‍ ബസ് ഉള്‍പ്പെടെ വലിയ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. അറസ്റ്റു ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Kozhikode
English summary
Kozhikode Local News youth legue protest against union minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X