ലോറിക്ക് 50000 രൂപ പിഴയിട്ടു; ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട്ടെ വാഹനയുടമ
കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ മനംനൊന്ത് ലോറി ഉടമ ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ട സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുക്കം സ്വദേശിയായ ഇര്‍ഷാദാണ് എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലോറിയില്‍ അമിത ഭാരം കയറ്റിയതിന്‍റെ പേരില്‍ 50000 രൂപ പിഴയടക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിയമപ്രകാരം അനുവദനീയമായ ഭാരം മാത്രമേ ലോറിയില്‍ കയറ്റിയിട്ടുള്ളുവെന്നും വിജിലന്‍സും ജിയോളജി വകുപ്പും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ഇര്‍ഷാദ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവ് കണ്ട സുഹൃത്തുക്കള്‍ ഉടന്‍ വീട്ടിലെത്തി ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

Recommended Video

അമിത ഭാരം കയറ്റിയതിന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 11 ലോറികളാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശപ്രകാരം 'ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ക്വാറികള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്












Click it and Unblock the Notifications