കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറിക്ക് 50000 രൂപ പിഴയിട്ടു; ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട്ടെ വാഹനയുടമ

Google Oneindia Malayalam News

കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ മനംനൊന്ത് ലോറി ഉടമ ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ട സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുക്കം സ്വദേശിയായ ഇര്‍ഷാദാണ് എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലോറിയില്‍ അമിത ഭാരം കയറ്റിയതിന്‍റെ പേരില്‍ 50000 രൂപ പിഴയടക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിയുടെ സ്വപ്ന പദ്ധതിയേക്കാള്‍ മികച്ചതല്ലേ കേരളത്തിന്‍റെ ഈ സമ്പ്രദായം; ചോദ്യവുമായി ഐസക്രാഹുല്‍ ഗാന്ധിയുടെ സ്വപ്ന പദ്ധതിയേക്കാള്‍ മികച്ചതല്ലേ കേരളത്തിന്‍റെ ഈ സമ്പ്രദായം; ചോദ്യവുമായി ഐസക്

എന്നാല്‍ നിയമപ്രകാരം അനുവദനീയമായ ഭാരം മാത്രമേ ലോറിയില്‍ കയറ്റിയിട്ടുള്ളുവെന്നും വിജിലന്‍സും ജിയോളജി വകുപ്പും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ഇര്‍ഷാദ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവ് കണ്ട സുഹൃത്തുക്കള്‍ ഉടന്‍ വീട്ടിലെത്തി ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

Recommended Video

cmsvideo
കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ മനംനൊന്ത് ലോറി ഉടമ ഫേസ്‌ബുക്ക് ലൈവിലൂടെ ആത്മഹത്യക്ക് ശ്രമിച്ചു
rape

അമിത ഭാരം കയറ്റിയതിന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 11 ലോറികളാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശപ്രകാരം 'ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ക്വാറികള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്

ബീഹാറിൽ കോൺഗ്രസ് തൂത്തുവാരും ! കളത്തിലറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനുംബീഹാറിൽ കോൺഗ്രസ് തൂത്തുവാരും ! കളത്തിലറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനും

Kozhikode
English summary
Kozhikode; lorry owner tries to commit suicide through Facebook Live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X