കോഴിക്കോട് വൻ തീപിടുത്തം; ബെന്‍സ് കാർ വർക്ക് ഷോപ്പ് കത്തി നശിച്ചു, കോടികളുടെ നാശനഷ്ടം
കോഴിക്കോട്: കോഴിക്കോട് വന്‍ തീപ്പിടുത്തം. കുന്ദമംഗലത്തിനടുത്ത് മുറിയാനിലെ എമിറേറ്റസ് എന്ന ബെന്‍സ് വര്‍ക്ക് ഷോപ്പിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എട്ട് ബെന്‍സ് കാറുകള്‍ പൂര്‍ണ്ണമായും നാല് കാറുകള്‍ ഭാഗികമായും കത്തിനശിച്ചു. ഷോപ്പിനകത്ത യന്ത്രങ്ങളും മറ്റള സാധന സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെ ഷോറൂം തുറന്ന് രണ്ട് കാറുകള്‍ സുരക്ഷിതമായി പുറത്ത് എത്തിച്ചിട്ടുണ്ട്.
ജോഫി എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വര്‍ക്ക് ഷോപ്പ്. . ഇന്ന് പുലർച്ചയോടെയാണ് ആണ് തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് അഗ്നി രക്ഷാ സേനയിൽ നിന്ന് മൂന്ന് യൂണിറ്റും, നരിക്കുനിയിൽ നിന്ന് രണ്ട് യൂണിറ്റും എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി. അപകടത്തില്‍ കോടികളുടെ നാശനഷ്ടമാണ് കണക്കാകുന്നത്. വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന കാറില്‍ നിന്ന് ഷോട്ട്‌സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനം അടഞ്ഞു കിടന്നതിനാല്‍ ആളപയമുണ്ടായിട്ടില്ല.












Click it and Unblock the Notifications