കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിശുപരിപാലനം കേമം ഉത്തരേന്ത്യയിലെന്ന് ബാലഗോകുലം പരിപാടിയില്‍ മേയർ; വിവാദം, ഒടുവില്‍ വിശദീകരണം

Google Oneindia Malayalam News

കോഴിക്കോട്: സംഘപരിവാർ സംഘടനയായ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കോഴിക്കോട് മേയറും സി പി എം നേതാവുമായ ബീന ഫിലിപ്പ് നടത്തിയ പരാമർശം വിവാദമാവുന്നു. രളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവരെന്നുമായിരുന്നു ബാലഗോകുലം മാതൃ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബീന ഫിലിപ്പ് പറഞ്ഞത്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതിലാണ് പ്രാധാന്യമെന്നും അവർ അഭിപ്രായപ്പെട്ടു.

'ദിലീപിനെ പിന്തുണച്ച് പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു': ശ്രീലേഖ പെടുമെന്ന് ബൈജു കൊട്ടാരക്കര'ദിലീപിനെ പിന്തുണച്ച് പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു': ശ്രീലേഖ പെടുമെന്ന് ബൈജു കൊട്ടാരക്കര

ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും. ശ്രീകൃഷ്ണ രൂപം മനസ്സിലുണ്ടാവുകയും പൂരാണ കഥാപാത്രങ്ങളെ മനസ്സിലേക്ക് ഉള്‍ക്കൊള്ളുകയും വേണമെന്നും മേയർ അഭിപ്രായപ്പെട്ടു.

mayour

ആർ എസ് എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നണ് സി പി നേരത്തെ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ നിലപാടിന് വിരുദ്ധമായി പരിപാടിയില്‍ പങ്കെടുത്ത മേയർക്കെതിരെ സി പി എം അണികളിലും വിമർശനം ശക്തമാണ്. പാർട്ടി അനുഭാവികളായ കുട്ടികൾ ബാലഗോകുലും ശോഭായാത്രയിൽ പങ്കെടുക്കാതിരിക്കാൻ സി പി എം ബാലസംഘം നേതൃത്വത്തില്‍ ബദല്‍ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.

ബിഗ് ബോസ് വിന്നറായിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹമുണ്ട്: അതിന്റെ കാരണം ഇതാണെന്ന് ബ്ലസ്‌ലീബിഗ് ബോസ് വിന്നറായിരുന്നെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹമുണ്ട്: അതിന്റെ കാരണം ഇതാണെന്ന് ബ്ലസ്‌ലീ

ബീനാ ഫിലിപ്പ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് സി പി എം അംഗീകരിക്കുമോയെന്ന് ചോദിച്ച് ഡി സി സി അധ്യക്ഷന്‍ പ്രവീണ്‍ കുമാറും രംഗത്ത് എത്തിയിട്ടുണ്ട്. സി പി എം - ആർ എസ് എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ് ഇത്. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി മേയറും രംഗത്ത് എത്തിയിട്ടുണ്ട്. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തത്. പരിപാടിയില്‍ വർഗ്ഗീയമായ യാതൊന്നും പറഞ്ഞിട്ടില്ല. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും വിശദീകരിക്കുന്നു. അതേസമയം മേയറോട് സി പി എം വിശദീകരണം ചോദിച്ചേക്കുമെന്നാണ് സൂചന

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

Kozhikode
English summary
Kozhikode Mayor Beena Philip said that child care is best in North India at Balagokulam event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X