കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ വൻ പ്രതിസന്ധി; മരുന്നും ഉപകരണങ്ങളും വാങ്ങിയ വകയിൽ കോടികളുടെ കുടിശിക, വിതരണം നിർത്തിവയ്ക്കുമെന്ന് കമ്പനികൾ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. മരുന്നും സർജിക്കൽ ഉപകരണങ്ങളും വാങ്ങിയ വകയിൽ കോടിക്കണക്കിനു രൂപ കുടിശികയായി. പണം ലഭിക്കാത്തതിനാൽ തുടർന്നു സാധനങ്ങൾ നൽകാൻ നിർവാഹമില്ലെന്ന നിലപാടിലാണ് വിതരണ വ്യാപാരികളുടെ കൂട്ടായ്മ. വിതരണം നിർത്തിവയ്ക്കുകയാണെന്നു കാട്ടി മെഡിക്കൽ കോളജ് അധികൃതർ ശനിയാഴ്ച കത്തുനൽകാനാണ് ഇവരുടെ സംഘടനയുടെ തീരുമാനം.

<strong>മുസാഫിര്‍പൂരിലെ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിനുള്ളില്‍ അസ്ഥിക്കൂടങ്ങൾ; അന്വേഷണം ആരംഭിച്ചു!</strong>മുസാഫിര്‍പൂരിലെ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിനുള്ളില്‍ അസ്ഥിക്കൂടങ്ങൾ; അന്വേഷണം ആരംഭിച്ചു!

മരുന്നിനും സ്‌റ്റെന്റ്, പേസ്‌മേക്കർ തുടങ്ങിയ അവശ്യഉപകരണങ്ങൾക്കുമായി അമ്പതുകോടിയിലേറെ രൂപ കുടിശികയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. വൻതുക കുടിശികയായതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയയ്ക്കു ഉപയോഗിക്കുന്ന സ്‌റ്റെന്റിന്റെ വിതരണം നേരത്തേ തന്നെ നിർത്തിവച്ചിരുന്നു. നിലവിൽ സ്റ്റോക്കുള്ള സ്‌റ്റെന്റുകൾ തീർന്നാൽ ആൻജിയോപ്ലാസ്റ്റി നിർത്തിവയ്‌ക്കേണ്ടി വരും.

Kozhikode map

സർജിക്കൽ ഉപകരണങ്ങൾ നൽകുന്നതും കുറച്ചിട്ടുണ്ട്. മരുന്നുവിതരണം കൂടി നിർത്തിവയ്ക്കുന്നതോടെ മെഡിക്കൽ കോളജിന്റെ പ്രവർത്തനം അവതാളത്തിലാകും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പരിഹാര നടപടികൾക്കായി ജില്ലാ കളക്ടർ എസ്. സാംബശിവറാവു ആശുപത്രി അധികൃതരുമായും കമ്പനി പ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഇത്.

സർക്കാരിൽ നിന്നു ലഭിക്കാനുള്ള പണം ലഭ്യമാക്കാൻ ശ്രമിക്കുമെന്നായിരുന്നു കളക്ടർ അറിയിച്ചിരുന്നത്. തുടർന്നും അനുകൂല നടപടികളുണ്ടായില്ല. അതേസമയം കാരുണ്യ, ആർഎസ്ബിവൈ ഇൻഷ്വറൻസ് പദ്ധതികൾ നടപ്പാക്കിയ വകയിൽ 30 കോടിയിലേറെ രൂപ മെഡിക്കൽ കോളേജിനു ഇൻഷ്വറൻസ് കമ്പനികൾ നൽകാനുണ്ട്.

Kozhikode
English summary
Kozhikode Medical College in troubled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X