കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് എം ബി ബി എസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലബാര്‍ മെഡിക്കല്‍ കോളേജിലാണ് ആദര്‍ശ് പഠിക്കുന്നത്. മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയാണ്.
വെള്ളിയാഴ്ച രാവിലെയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് താഴെ വീണ് കിടക്കുന്ന നിലയില്‍ ആദര്‍ശിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ അത്തോളി പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

കോളെജില്‍ വെച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ആത്മഹത്യയാണോ എന്ന് വ്യക്തതയില്ലെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്ന് ഹോസ്റ്റലിലെത്തിയതെന്ന് സഹപാഠികള്‍ പറയുന്നു.












Click it and Unblock the Notifications