'ഷഹന കൊല്ലപ്പെട്ടതോ?': ഒന്നര വർഷം തടവിലിട്ടത് പോലെ, മൃതദേഹം കയ്യില്‍, ആരോപണവുമായി ബന്ധുക്കള്‍
കോഴിക്കോട്: നടിയും മോഡലുമായ ഷഹന മരണപ്പെട്ടതില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. കോഴിക്കോട് ചേവായൂരിലെ വീട്ടില്‍ ഷഹനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ ഉടന്‍ തന്നെ ഷഹനയുടെ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണന്നും, അല്ലാതെ ഷഹന ആത്മഹത്യ ചെയ്യാനുള്ള യാതൊരുവിധ കാരണങ്ങളുമില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഷഹന മരണപ്പെട്ടുവെന്ന് അറിഞ്ഞയുടന്‍ തന്നെ കാസർകോട് ചെറുവത്തൂരില്‍ നിന്നും ബന്ധുക്കള്‍ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ട്. ഭർത്താവ് സജാദില്‍ നിന്നും ഷഹനയ്ക്ക് നിരന്തരം വധ ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം ഷഹന തന്നെ കുടുംബാംഗങ്ങളോട് വിളിച്ച് പറയുകയും ചെയ്തിരുന്നു.

ആത്മഹത്യ ചെയ്യേണ്ട യാതൊരു അവസ്ഥയും അവള്‍ക്കില്ലായിരുന്നു. 20 വയസ്സേ ആയിട്ടുള്ളു. ഇതിനോകം തന്നെ മോഡലിങ്ങും ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചും പ്രവർത്തിക്കുകയായിരുന്നു ഷഹന. സജാദുമായി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഭർത്താവില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാതെ വന്നപ്പോള്‍ അവള്‍ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
'ഇന്ത ലുക്ക് പോതുമാ...'; സാരിയില്‍ ഗ്ലാമറസ്സായി കല്യാണി പ്രിയദർശന്‍

സഹോദരനോടും മാതാവിനോടുമായിരുന്നു വീട്ടിലേക്ക് വിളിച്ച ഷഹന സംസാരിച്ചത്. ഭർത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും താന്‍ വലിയ ഭയത്തിലാണ് ഇവിടെ കഴിയുന്നതെന്നുമായിരുന്നു ഷഹനയെന്ന് വീട്ടുകാരോടായി പറഞ്ഞത്. അതുകൊണ്ട് തന്നെ ഉടന്‍ തന്നെ ബന്ധപ്പെടണമെന്നും അവള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു ബന്ധു പറഞ്ഞതായി മീഡിയ വണ്‍ റിപ്പോർട്ട് ചെയ്യുന്നു.

ഫോണില്‍ തിരികെ ബന്ധപ്പെടാന്‍ നോക്കുമ്പോള്‍ ഭർത്താവിന്റെ ഭീഷണി കാരണം ഫോണ്‍ എടുക്കാന്‍ ഷഹനയ്ക്ക് സാധിക്കുമായിരുന്നില്ല. ബന്ധുക്കള്‍ ഉള്‍പ്പടെ ആരേയും ബന്ധപ്പൊടാന്‍ ഫോണ്‍ കൊടുക്കാത്ത സാഹചര്യവുമായിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി പെണ്‍കുട്ടിക്ക് സ്വന്തം കുടുംബങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. തടവറിയില്‍ ഇട്ടത് പോലെത്തെ സാഹചര്യമായിരുന്നു. ഫോണുള്‍പ്പടേയുള്ള കാര്യങ്ങള്‍ സജ്ജാദ് പിടിച്ച് വെച്ചിരുന്നു.

പതിനൊന്നാം തീയതി വീട്ടിലേക്ക് വിളിച്ച ഷഹന കാര്യങ്ങളൊക്കെ പറഞ്ഞിരുന്നുവെന്നാണ് സഹോദരനും വ്യക്തമാക്കുന്നത്. ചെറുവത്തൂരിലേക്ക് വീട്ടിലേക്ക് വരണമെന്നുണ്ടെങ്കിലും സജാദ് പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ അതിന് സാധിച്ചില്ല. തിരികെ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സജാദ് കൂടെയുണ്ടാവുന്നതിനാല്‍ ഫോണെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.

സജാദ് വീട്ടില്‍ നിന്നും പുറത്ത് പോയ സമയത്താണ് വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. കോഴിക്കോട്ടെ വീട്ടിന്റെ അഡ്രസ് ചോദിച്ചപ്പോള്‍ അത് സജാദിനെ അറിയുകയുള്ളുവെന്നും അയാളോട് ചോദിക്കാനുമാണ് പറഞ്ഞത്. എന്നാല്‍ നിരവധി തവണ ശ്രമിച്ചിട്ടും സജാദിനെ ബന്ധപ്പെടാനായിരുന്നില്ലെന്നും സഹോദരന്‍ പറയുന്നു.

നേരത്തെ നിരവധി തവണ ഇരുവരുടേയും ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സജാദിന്റെ മാതാവിനേയും പിതാവിനേയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഒരു പ്രശ്നവും ഇല്ലെന്നായിരുന്നു ആ സമയത്തെല്ലാം അവർ പറഞ്ഞിരുന്നത്. രണ്ട് പേരും നല്ല നിലയിലാണ് കഴിയുന്നത്. ഇതൊക്കെ സാധാരണ പോലത്തെ ചെറിയ പ്രശ്നങ്ങളാണ്. എല്ലാം ശരിയാകുമെന്നായിരുന്നു അവർ പറഞ്ഞത്.

മരണത്തില്‍ വലിയ ദുരൂഹതയുണ്ട്. ഇത് കൊലപാതകമാണ്. നാട്ടുകാർ വന്നപ്പോള്‍ മൃതദേഹം സജാദിന്റ കയ്യില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. ജനല്‍ കമ്പിയിലാണ് ഷഹന തൂങ്ങി മരിച്ചതെന്ന് പറയുന്നു. അത് ഒരിക്കലും സാധ്യമായ കാര്യമല്ല. വളരെ ബോള്‍ഡായ ആളാണ് ഷഹന. അതുകൊണ്ട് തന്നെ അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ അവകാശപ്പെടുന്നു.
വസ്ത്രം ഏതായാലും എസ്തർ പൊളി തന്നെ: ലുക്കില്‍ ഒരു കോംപ്രമൈസുമില്ല
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications