Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയൽ നടിയുടെ മൊഴി വിശ്വസിക്കാതെ പോലീസ്; നടി പോലീസിനോട് വെളിപ്പെടുത്തിയ ആ സംഭവം സത്യമോ?

കോഴിക്കോട് ∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി കോട്ടയം സ്വദേശിനിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന സീരിയൽ നടിയെ വീണ്ടും ചോദ്യം ചെയ്യും. നടി മുൻപ് നൽകിയ മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ് അറിയിച്ചു. ശുചിമുറിയിൽ ഒളിച്ചില്ലായിരുന്നെങ്കിൽ തന്നെയും പീഡിപ്പിച്ചേനെ എന്നാണ് ഈ സീരിയൽ നടിയുടെ മൊഴി. മാർച്ച് 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോട്ടയം സ്വദേശിനിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ലഹരി കലർന്ന ജൂസ് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി നടിയാണ് പെൺകുട്ടിയെ കോഴിക്കോട്ടേക്കു ക്ഷണിക്കുന്നത്. ഫ്ലാറ്റിൽ എത്തുന്നതുവരെ സീരിയൽ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെ നിന്നും കാണാതായെന്നും യുവതിയുടെ മൊഴിയിൽ പറയുന്ന. എന്നാൽ സത്യാവസ്ഥ അറിയാതെയാണ് പെൺകുട്ടിയെ താൻ ഫ്ലാറ്റിൽ എത്തിച്ചത് എന്നാണ് നടി പൊലീസിനോട് പറഞ്ഞത്.

Serial Actress case

സിനിമ സീരിയൽ നടിയുമായുള്ള ബന്ധമാണ് യുവതിയെ ആദ്യം കണ്ണൂരിലേക്ക് എത്തിക്കുന്നത്. അഭിനയ മോഹമായിരുന്നു യാത്രയുടെ ലക്ഷ്യം. കോഴിക്കോട് ചെന്ന് നിർമ്മാതാവിനെ കണ്ടാൽ സിനിമയിൽ അവസരം ലഭിക്കുമെന്ന് നടി യുവതിയെ അറിയിച്ചു. ഇതിന് പിന്നാലെ ഇരുവരും കോഴിക്കോട് എത്തുകയും ചെയ്തു. കോഴിക്കോട് എത്തിയ യുവതിയെ ഈ മാസം നാലിന് കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സിനിമാ പ്രവർത്തകരെന്നു പറഞ്ഞാണ് ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ പരിചയപ്പെട്ടത്.

അവിടെ വെച്ച് ജ്യൂസ് നൽകി. കുടിക്കാൻ വിസമ്മതിച്ചതോടെ ബലം പ്രയോഗിച്ച് ജ്യൂസ് നൽകി. തുടർന്നായിരുന്നു പീഡനം. അതുവരെ നടി ഒപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരെ കണ്ടില്ലെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇതോടെയാണ് പീഡനത്തിന് നടിയുടെ കൂടെ ഒത്താശയുണ്ടോയെന്ന സംശയം പൊലീസിനും ഉണ്ടായത്. ഫ്ലാറ്റിലെ സിസിടിവി അടക്കമുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നത്. ഫ്ലാറ്റിലെ ജീവനക്കാരെ അടക്കം പൊലീസ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും..സീരിയൽ നടിയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+