ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന് യുവാവ് മരിച്ചു, വിവരമറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു
കോഴിക്കോട്: മകന്റെ മരണവിവരം അറിഞ്ഞതിനു പിന്നാലെ അമ്മയും മരണപ്പെട്ടു. അത്തോളിയിലാണ് സംഭവം, മകനും അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് മരിച്ചത്. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), അമ്മ നഫീസ (68) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ഷട്ടിൽ കളിക്കുന്നതിനിടെ നെഞ്ചുവേദന വന്നതിനെ തുർന്ന് ശുഐബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ശുഐബ് മരിച്ചു.

വിവരം അറിഞ്ഞയുടൻ ശുഐബിന്റെ അമ്മ തളർന്നുവീണു. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവരെ രക്ഷിക്കാനായില്ല. മരണപ്പെടുകയായിരുന്നു. ഹൃദയസ്തംഭനമാണ് രണ്ടുപേരുടെയും മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. നഫീസയുടെ മറ്റു മക്കൾ: ജുനൈസ്, റുമീഷ്.












Click it and Unblock the Notifications