Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബിബിസി പട്ടികയില്‍ കോഴിക്കോട്ടുകാരിയും, പട്ടികയിൽ ഇടം പിടിച്ചത് പെൺകൂട്ടിന്റെ അമരക്കാരി!!

കോഴിക്കോട്: ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബിബിസി പട്ടികയില്‍ പെണ്‍കൂട്ടിന്റെ അമരക്കാരി പി വിജിയും. പ്രമുഖ മാധ്യമസ്ഥാപനമായ ബിബിസി പ്രതിവര്‍ഷം പുറത്തിറക്കാറുള്ള 100 വനിതകളുടെ പട്ടികയിലാണ് ഇത്തവണ വിജി ഇടംപിടിച്ചത്. ഇന്ത്യയില്‍നിന്ന് വിജിയെക്കൂടാതെ മറ്റു രണ്ടു പേര്‍ മാത്രമാണുള്ളത്.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയാണ് വിജി ചരിത്രത്തില്‍ ഇടംപിടിച്ചത്. മിഠായിത്തെരുവിലെ കോര്‍ട്ട് റോഡില്‍ തയ്യല്‍ കട നടത്തിവരുകയാണ് വിജി. ഏതാനും വര്‍ഷം മുന്‍പ് മിഠായിത്തെരുവിലെ സ്ത്രീ തൊഴിലാളികള്‍ക്കു മൂത്രപ്പുര വേണമെന്നാവശ്യപ്പെട്ടു നടത്തിയ സമരം ജനശ്രദ്ധ നേടിയിരുന്നു.

Viji

രാവിലെ മുതല്‍ വൈകുന്നേരം വരെ മൂത്രപ്പുരയില്‍ പോകാതെ സ്ത്രീകള്‍ നരകയാതന അനുഭവിക്കുന്നത് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി. നഗരത്തിലെ ഒരു ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളിക്യാമറ പിടിക്കപ്പെട്ടതും സമരത്തിന്റെ തീവ്രതകൂട്ടി. ഒടുവില്‍ ഓരോ കെട്ടിടത്തിലും അടച്ചുറപ്പുള്ള മൂത്രപ്പുരകള്‍ വേണമെന്ന കര്‍ശന നിലപാടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായി.

അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ കേരള എന്ന പേരില്‍ മറ്റൊരു സംഘടനയ്ക്കും വിജി രൂപം നല്‍കി. ഷോപ്പുകളില്‍ സെയില്‍സ് പേഴ്‌സണിന് ഇരിക്കാനുള്ള അവകാളത്തിനുവേണ്ടിയുള്ള സമരം ഇതില്‍ ശ്രദ്ധേയമാണ്. കുടുംബത്തോടൊപ്പം പാലാഴിയിലാണ് വിജിയുടെ താമസം. ഭര്‍ത്താവ്: സുരേഷ്. മക്കള്‍: അമൃത, അനന്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+