Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് വീട്ടിനുള്ളില്‍ മുഴക്കം!! വീട്ടുകാര്‍ ആശങ്കയില്‍... അഗ്നിശമന സേനയെ അറിയിച്ചു... പിന്നീട്

കോഴിക്കോട്: വീടിനകത്ത് ആശങ്കപ്പെടുത്തുന്ന രീതിയില്‍ ശബ്ദം. തുടര്‍ച്ചയായി കേള്‍ക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ അഗ്നിശമന സേനയെ അറിയിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരടക്കം പരിശോധിച്ചെങ്കിലും പെട്ടൊന്നൊരു നിഗമനത്തില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പോലൂര്‍ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് ശബ്ദം കേള്‍ക്കുന്നത്. രണ്ടാഴ്ചയായി ഡും ഡും ശബ്ദം കേള്‍ക്കുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഈ വീട്ടില്‍ കുടുംബം താമസം തുടങ്ങിയത്. അടുത്തിടെയാണ് മുകളിലേക്ക് ഒരു നിലകൂടി എടുത്തത്. ഇതിന് ശേഷമാണ് ശബ്ദം ശ്രദ്ധയില്‍പ്പെട്ടത്.

താഴെ നിന്നാല്‍ മുകളില്‍ നിന്ന് ശബ്ദം വ്യക്തമായി കേള്‍ക്കാം. നേരത്തെ രാത്രികളില്‍ മാത്രമാണ് ശബ്ദം കേട്ടിരുന്നത്. ഇപ്പോള്‍ കൃത്യമായ സമയമൊന്നുമില്ല. പലപ്പോഴായി കേള്‍ക്കുന്നു. തുടര്‍ന്നാണ് വെള്ളിമാടുകുന്ന് അഗ്നിശമന സേനയെ അറിയിച്ചത്. അവര്‍ എത്തി പരിശോധിച്ചു. വിശദമായ പരിശോധന വേണമെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുപ്രകാരം ജില്ലാ ജിയോളജിസ്റ്റ് എം രാഘവന്‍, മണ്ണ് സംരക്ഷണ ഓഫീസര്‍ ആയിഷ എന്നിവടക്കമുള്ളവരെത്തി പരിശോധിച്ചത്. ഒരു നിഗമനത്തിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിട്ടില്ല. നിര്‍മാണത്തിലെ അപാകതയോ പ്രകൃതിയിലുണ്ടാകുന്ന വല്ല മാറ്റങ്ങളോ ആകാം ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

k

നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള പ്രതിഭാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മണ്ണ് താഴ്ന്ന് പോകുക, കിണറിലെ വെള്ളം അപ്രത്യക്ഷമാകുക... തുടങ്ങി പല പ്രതിഭാസങ്ങളുമുണ്ടായി. ഇതെല്ലാം ഭൂമിക്കടയില്‍ വെള്ളത്തിന്റെ ഒഴുക്കില്‍ വരുന്ന മാറ്റങ്ങളുടെ പ്രതിഫലമാണ് എന്നാണ് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ നിന്നാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കിണര്‍ വെള്ളം ഏവരെയും അത്ഭുതപ്പെടുത്തി പെട്ടെന്ന് താഴ്ന്നു പോകുകയായിരുന്നു. നിറഞ്ഞുനിന്ന കിണറിലെ വെള്ളമാണ് അപ്രത്യക്ഷമായത്. കുപ്പിവളവിലെ കുണ്ടന്‍പാടം കീഴ്ചിറയിലുള്ള ഗണപതിയുടെ വീട്ടിലായിരുന്നു സംഭവം. വയലിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ എല്ലായിടത്തും നിറയെ വെള്ളമായിരുന്നു. സമീപത്തെ വീടുകളിലെ കിണറുകളിലും വെള്ളം ആവശ്യത്തിലധികമുണ്ട്. എന്നാല്‍ ഗണപതിയുടെ വീട്ടിലെ കിണറില്‍ മാത്രം വെള്ളം അപ്രത്യക്ഷമായി മഴക്കാലത്ത് പലതരത്തിലുള്ള പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കിണര്‍ ഇടിയുന്നതും മറ്റുമാണ് കൂടുതല്‍ സംഭവിക്കുക. ഭൂമിക്കടിയിലെ വെള്ളത്തിന്റെ തോത് പെട്ടെന്ന് ഉയരുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാകുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019ല്‍ പാലക്കാട്ടെ കരിങ്ങനാട് പ്രഭാപുരത്ത് സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+