Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി കുലുക്കമല്ല... പക്ഷേ, നിലയ്ക്കാതെ ഡും ഡും ശബ്ദം, ബിജുവിനോട് വീട് മാറാന്‍ ഉദ്യോഗസ്ഥര്‍

കോഴിക്കോട്: വീടിനുള്ളില്‍ നിന്ന് ഡും ഡും ശബ്ദം പതിവായതോടെ വീട് മാറാന്‍ കുടുംബം ആലോചിക്കുന്നു. വീട് മാറുന്നതാണ് നല്ലത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രന്‍ വീട്ടിലെത്തി പരിശോധിച്ചു. കോഴിക്കോട് കളക്ടറോട് വീട് സന്ദര്‍ശിക്കാനും വിശദമായ പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു. പറമ്പില്‍ ബസാറിലെ പോലൂരിലുള്ള ബിജുവിന്റെ വീട്ടിലാണ് ആശങ്കപ്പെടുത്തുന്ന ശബ്ദം ഭീഷണി സൃഷ്ടിക്കുന്നത്. ബിജു, ഭാര്യ, പ്ലസ് വണിന് പഠിക്കുന്ന മകന്‍, അമ്മ എന്നിവരാണ് വീട്ടിലുള്ളത്.

സ്വകാര്യ സ്ഥാപനത്തിലാണ് ബിജുവിന് ജോലി. അഞ്ച് വര്‍ഷം മുമ്പ് വീടുവച്ചു. മാസങ്ങള്‍ക്ക് മുമ്പ് മുകളിലെ നിലയിലേക്ക് വിപുലീകരിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം രാത്രിയാണ് കേട്ടത്. കാര്യമാക്കിയില്ല. തുടര്‍ച്ചയായി കേള്‍ക്കാന്‍ തുടങ്ങിയതോടെ സംഭവം ഗൗരവമുള്ളതായി. അയല്‍വാസികളോട് കാര്യം പറഞ്ഞു. പകലും ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതോടെ വെള്ളിമാടുകുന്നിലെ ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു.

k

താഴെ നിന്നാല്‍ മുകളില്‍ നിന്ന് ശബ്ദം വ്യക്തമായി കേള്‍ക്കാം. അഗ്നിശമന സേന എത്തി പരിശോധിച്ചു. വിശദമായ പരിശോധന വേണമെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുപ്രകാരം ജില്ലാ ജിയോളജിസ്റ്റ് എം രാഘവന്‍, മണ്ണ് സംരക്ഷണ ഓഫീസര്‍ ആയിഷ എന്നിവടക്കമുള്ളവരെത്തി പരിശോധിച്ചു. പക്ഷേ കാര്യമുണ്ടായില്ല. തുടര്‍ന്നാണ് ഇന്ന് മന്ത്രിയെത്തിയതും കളക്ടറോട് പരിശോധിക്കാന്‍ നിര്‍ദേശിച്ചതും. നിര്‍മാണത്തിലെ അപാകതയോ പ്രകൃതിയിലുണ്ടാകുന്ന വല്ല മാറ്റങ്ങളോ ആകാം ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. വീടനടുത്ത് നിന്ന് മണ്ണെടുത്തിരുന്നു. ഇതാണോ കാരണം എന്ന് വ്യക്തമല്ല. എന്നാല്‍ ബിജുവിന്റെ വീട്ടില്‍ മാത്രം എങ്ങനെ ശബ്ദം കേള്‍ക്കുന്നു എന്നാണ് നാട്ടുകാരുടെ ചോദ്യം.

നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള പ്രതിഭാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മണ്ണ് താഴ്ന്ന് പോകുക, കിണറിലെ വെള്ളം അപ്രത്യക്ഷമാകുക... തുടങ്ങി ആശങ്കപ്പെടുത്തുന്ന പല പ്രതിഭാസങ്ങളുമുണ്ടായി. ഭൂമിക്കടയില്‍ വെള്ളത്തിന്റെ ഒഴുക്കില്‍ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് എന്നാണ് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ നിന്നാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മഴക്കാലത്ത് പലതരത്തിലുള്ള പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കിണര്‍ ഇടിയുന്നതും മറ്റുമാണ് കൂടുതല്‍ സംഭവിക്കുക. ഭൂമിക്കടിയിലെ വെള്ളത്തിന്റെ തോത് പെട്ടെന്ന് ഉയരുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാകുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+