Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും; ഇനി ഓണ്‍ലൈന്‍ ക്ലാസ്

കോഴിക്കോട്: നിപ വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ജില്ലാ കളക്ടര്‍ എ ഗീതയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്തംബര്‍ 18 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത് എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റണം. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ് എന്നും കളക്ടര്‍ അറിയിച്ചു. ഒരു കാരണവശാലും വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരാനും പാടില്ല. എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരും.

nipah virus

പരീക്ഷകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നാണ് കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് ചേര്‍ന്ന നിപ അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്.

അതേസമയം ഇന്ന് 11 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിപ പോസിറ്റീവായി ആയ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരുടെ സാംപിളുകളാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ ഈ വിഭാഗത്തില്‍പ്പെട്ട 94 പേരുടെ സാംപിളുകള്‍ നെഗറ്റീവായി. നിലവില്‍ ആറ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമാണ് നിപ പോസിറ്റീവ് ആയ രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് വീണ ജോര്‍ജ് പറഞ്ഞു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നിലയില്‍ നേരിയ പുരോഗതി കാണുന്നുണ്ട്.

ചികിത്സയ്ക്കായി മോണോ ക്ലോണല്‍ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യംകുറിച്ച് കേന്ദ്രം സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ആന്റിബോഡി മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിക്കേണ്ടതിനാല്‍ നടപടി വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ നോക്കാം

കണ്ടെയ്ന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തും. ഇക്കാര്യം പൊലിസും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

ഇവ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണം. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖല ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും നല്‍കും.

കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. ഒരുതരത്തിലുമുള്ള കൂടിച്ചേരലുകള്‍, യോഗങ്ങള്‍ പൊതുപരിപാടികള്‍ എന്നിവ അനുവദിക്കുന്നതല്ല. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കേണ്ടതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+