ആദ്യ ലീഡ് പിടിച്ച് എല്‍ഡിഎഫ്: കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നില്‍
കോഴിക്കോട്: സംസ്ഥാനത്ത് വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചന പുറത്ത് വന്നപ്പോള്‍ ഇടതുമുന്നണിക്ക് മുന്നേറ്റം. ശ്രദ്ധേയമായ മത്സരം നടക്കുന്ന കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥിയും മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ പത്തോളം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്താണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.. ബിജെപിക്ക് വേണ്ടി എംടി രമേശും ഇവിടെ മത്സരിക്കുന്നു
കഴിഞ്ഞ മൂന്ന് തവണയായി എല്‍ഡിഫിലെ എ പ്രദീപ് കുമാര്‍ വിജയിച്ച മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പിഎം സുരേഷ് ബാബുവിനെതിരെ 27873 വോട്ടുകളുടെ വിജയമായിരുന്നു മണ്ഡലത്തില്‍ എ പ്രദീപ് കുമാര്‍ നേടിയത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ പതിമൂന്നായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന് ഉണ്ടായിരുന്നു.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

കോഴിക്കോട് നഗരസഭയിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത് നിയമസഭാമണ്ഡലം. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് കോഴിക്കോട് ഒന്ന് ആയിരുന്ന മണ്ഡലം കോഴിക്കോട് നോര്‍ത്ത് ആയി മാറുന്നത്. 2001 ല്‍ ഇവിടെ നിന്നും വിജയിച്ച സുജനപാല്‍ ആണ് ജില്ലയില്‍ നിന്നുള്ള അവസാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒന്ന്..
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video













Click it and Unblock the Notifications