Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റില്‍

ഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു

policearrest-1674925142.jpg -Prop

കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ടുപേരും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. കോഴിക്കോട് നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയാണ് സുഹൃത്തുക്കളാൽ കുട്ടബലാത്സംഗത്തിനിരയായത്.

പഠനവുമായി ബന്ധപ്പെട്ട് കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷവും മദ്യലഹരിയില്‍ അർധബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ലോഡ്ജില്‍ നിന്നും പുറത്തേക്ക് എത്തിച്ച് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

പിന്നീട് പെണ്‍കുട്ടി കോളേജില്‍ എത്തിയെങ്കിലും പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച കോളജ് അധികൃതർ വിദ്യാർത്ഥിനിക്ക് കൌണ്‍സിലിങ്ങ് നല്‍കിയപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്ത് അറിയുന്നത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസെടുത്തു. പെൺകുട്ടിയും പ്രതികളും എറണാകുളം ജില്ലക്കാരാണ്. അതേസമയം പ്രതികളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+