കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി; കേസെടുത്ത് പൊലീസ്
അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിനി രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ചുവരുത്തി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചതിന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞ 18ന് മിനി ബൈപ്പാസിന് സമീപത്ത് ആണ്‍കുട്ടികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. മദ്യപിച്ച രണ്ട് പേരും കുട്ടിക്ക് മദ്യം നല്‍കിയിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രതികളില്‍ ഒരാള്‍ കോഴിക്കോട്ടും രണ്ടാമത്തെയാള്‍ എറണാകുളത്തുമാണ് പഠിക്കുന്നത്.
അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിനി രാവിലെ ബോധം വന്ന ശേഷം സുഹൃത്തിനെ വിളിച്ചുവരുത്തി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കോളേജില്‍ എത്തിയ കുട്ടിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ഥാപന അധികൃതര്‍ കൗണ്‍സിലിംഗ് നടത്തയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കസബ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചിട്ടുണ്ട്. കൃത്യമായ വിശദാംശങ്ങളും പൊലീസ് ലഭ്യമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications