കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു; കൊവിഡ് മാനദണ്ഡങ്ങള്‍ ശക്തമാക്കി

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് അച്ച കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ കച്ചവടക്കാര്‍ക്ക് മാത്രമേ മാര്‍ക്കറ്റിലേയ്ക്ക് പ്രവേശനമുണ്ടാവുകയുള്ളു. കൊവിഡ് പ്രോട്ടോക്കള്‍ ശക്തമാക്കിയതോടെ മാര്‍ക്കറ്റിലെ തിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

യുഡിഎഫില്‍ 17 സീറ്റുകള്‍ അധികം; കോട്ടയത്തടക്കം 6 എണ്ണം സ്വന്തമാക്കാന്‍ ലീഗ്, 3 നല്‍കാന്‍ കോണ്‍ഗ്രസ്യുഡിഎഫില്‍ 17 സീറ്റുകള്‍ അധികം; കോട്ടയത്തടക്കം 6 എണ്ണം സ്വന്തമാക്കാന്‍ ലീഗ്, 3 നല്‍കാന്‍ കോണ്‍ഗ്രസ്

ഒരാഴ്ച മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിടുകയായിരുന്നു സെപ്റ്റംബര്‍ 24 മുതല്‍ 30വരെ അടച്ചിടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഓരാഴ്ചകൂടി തീരുമാനം നീണ്ടു. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു.

 coronacontainment-

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് 1576 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1471 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 327 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10957 ആയി. 5872 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

Kozhikode
English summary
Kozhikode Palayam market reopens; tightened the covid norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X