കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ കെയര്‍ സെന്റര്‍ ഏതെന്ന് അറിയില്ല... വടകരയിലെത്തുന്നവര്‍ പറയുന്നത് ഒറ്റകാര്യം മാത്രം, ദുരിതം!!

Google Oneindia Malayalam News

പത്തനംതിട്ട: ക്വാറന്റൈന്‍ അതിസൂക്ഷമായി ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങള്‍ എവിടെയാണെന്ന് അറിയാതെ ഒരു വിഭാഗം നരകിക്കുകയാണ്. അതിര്‍ത്തി കടത്തിവിടുന്നവര്‍ക്ക് താമസിക്കേണ്ട കൊറോണ കെയര്‍ സെന്റര്‍ ഏതെന്ന് കൃത്യമായി പറയാത്തത് കൊണ്ട് വടകര നഗരത്തിലെത്തുന്നവര്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകളോളം യാത്രം ചെയ്താണ് ഇവര്‍ സ്വന്തം നാട്ടിലെത്തുന്നത്. ഇവരെ സ്വന്തം സഞ്ചായത്തിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് നിയമം. എന്നാല്‍ ഇവരെ ടൗണില്‍ ഇറക്കി പലരും സ്ഥലം വിടുകയാണ്.

1

ജില്ലയില്‍ എത്തുന്നവരെ സ്വന്തം പ്രദേശത്തെ സെന്ററില്‍ എത്തിക്കണമെന്ന വ്യക്തമായ ഉത്തരവ് കിട്ടാത്തതാണ് പ്രധാന പ്രശ്‌നമെന്നാണ് ഇവര്‍ പറയുന്നത്. ചെന്നൈയില്‍ നിന്ന് ഒരു വാനില്‍ വന്ന നരിപ്പറ്റ സ്വദേശിയെ ഇവര്‍ വടകര ബുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഇറങ്ങി മടങ്ങിപ്പോവുകയായിരുന്നു. ഇവര്‍ പിന്നീട് സ്വന്തം നാട്ടിലെ ക്വാറന്റൈന്‍ സെന്റര്‍ തേടി പോവേണ്ട അവസ്ഥയാണ്. ഇല്ലെങ്കില്‍ മറ്റ് നടപടികള്‍ ഇവര്‍ തന്നെ നേരിടേണ്ടി വരും.

എന്തുകൊണ്ടാണ് സര്‍ക്കാരില്‍ നിന്ന് കൃത്യമായി ഒരു നിര്‍ദേശം ലഭിക്കാത്തതെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയ വ്യക്തി എങ്ങനെയോ ആണ് പുതുപ്പണം ആയുര്‍വേദ ആശുപത്രി സെന്ററിലാണ് ക്വാറന്റൈന്‍ സെന്റര്‍ എന്നറിഞ്ഞ് അവിടേക്ക് ഓട്ടോയില്‍ എത്തുകയായിരുന്നു. എന്നാല്‍ അവിടെയെത്തിയിട്ടും സജ്ജീകരണങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലായിരുന്നു. നരിപ്പറ്റ പഞ്ചായത്തില്‍ നിരീക്ഷണത്തില്‍ വെക്കാന്‍ നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടുമില്ല.

അതേസമയം പുതുപ്പണത്തെ വാര്‍ഡ് കൗണ്‍സിലര്‍ ബീന, കുനിയില്‍ പോലീസുമായും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായും ബന്ധപ്പെട്ട് ഇയാളെ സ്വന്തം സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച തൂണേരി, പുറമേരി പഞ്ചായത്തില്‍ നിന്നായി മൂന്ന് പേരെ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇതേ പോലെ ഇറക്കിയിരുന്നു. ഇവരെ പോലീസ് ഇടപെട്ടാണ് വീടുകളിലാക്കിയത്. അതിര്‍ത്തി കടന്ന് എത്തുന്നവര്‍ സ്വന്തം പ്രദേശത്തെ ക്വാറന്റൈന്‍ സെന്റര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വടകരയില്‍ നട്ടം തിരിയേണ്ട അവസ്ഥയാണ്.

ഇടവും വലവും വില്ലന്‍മാര്‍, ഗതികിട്ടാതെ നിതീഷ്, ബീഹാറില്‍ മുഖ്യമന്ത്രി മാറും, ഗെയിമുമായി കോണ്‍ഗ്രസ്!!ഇടവും വലവും വില്ലന്‍മാര്‍, ഗതികിട്ടാതെ നിതീഷ്, ബീഹാറില്‍ മുഖ്യമന്ത്രി മാറും, ഗെയിമുമായി കോണ്‍ഗ്രസ്!!

Kozhikode
English summary
people comes from different districts dont know about their quarantine centres in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X