Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞൊടിയിടകൊണ്ട് സ്വിച്ച്‌ബോര്‍ഡ് ഓഫാക്കിയത് തുമ്പായി;കോഴിക്കോട് പമ്പിലെ മോഷണം;പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം കാലടി സ്വദേശി സാദിഖ് (22) അറസ്റ്റിലായത്. ഇയാള്‍ പമ്പിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുപ്പതിനായിരും രൂപ പ്രതിയുടെ കയ്യില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പത്തായിരം രൂപ ആക്‌സിസ് ബാങ്കില്‍ ബൈക്കിന്റെ ലോണടച്ചു. അയ്യായിരം രൂപ ബജാജില്‍ ഫോണിന്റെ പൈസ അടച്ചുവെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് പമ്പിലെ അവസ്ഥ നന്നായി അറിയാമായിരുന്നെന്നും സിനിമയികണ്ടും സ്വന്തം ഐഡിയ വെച്ചുമാണ് പ്രതി കവര്‍ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു.

kozhikode news

പ്രതി ജീവനക്കാരനെ തള്ളിയിട്ട ശേഷം വളരെ പെട്ടെന്ന് തന്നെ സ്വിച്ച്‌ബോര്‍ഡ് ഓഫ് ചെയ്തിരുന്നു. ആദ്യമായി വരുന്ന ഒരാള്‍ക്ക് ആ സ്വിച്ച് ബോര്‍ഡ് എവിടെയാണെന്ന് പെട്ടെന്ന് കണ്ടെത്താന്‍ പറ്റില്ല. വളരെ സുപരിചിതമായ റൂമായതുകൊണ്ടാണ് വളരെ എളുപ്പം സ്വിച്ച് ബോര്‍ഡ് ഓഫ് ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ നിന്നാണ് പ്രതി പമ്പുമായി ബന്ധമുള്ള
ആളാണെന്ന് മനസിലായത്. മലയാളി അല്ലെന്ന് കണ്‍ഫ്യൂഷനാക്കാന്‍ ഹിന്ദി സംസാരിച്ചുവെന്നും പോലീസ് പറഞ്ഞു.

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡല്‍ കവര്‍ച്ച നടന്നത്. കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് മോഷ്ടാവ് പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പില്‍ നിന്നും 50,000 രൂപയുമായി കടന്നുകളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിയെ പിടികൂടിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതെന്ന് സാദിഖ് പോലീസിനോട് പറഞ്ഞു. കോഴിക്കോട് ഹോം സ്റ്റേയില് താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈല്‍ എന്നിവയുടെ ഇഎംഐ അടയ്ക്കാന്‍ വേണ്ടിയായിരുന്നു മോഷണം. ധൂം സിനിമ കണ്ടാണ് കവര്‍ച്ചയുടെ പ്ലാന്‍ തയ്യാറാക്കിയത് എന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കിയശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു മോഷണം നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് മോഷ്ടാവ് ആദ്യം മുളക് പൊടി താഴേക്കു വിതറി. സെക്യൂരിറ്റി ജീവനക്കാരന്‍ മുകളിലേക്കു പോയി നോക്കിയപ്പോള്‍ കള്ളനെ കണ്ടു. ഉടന്‍ തന്നെ താഴേക്ക് ഓടിയ സെക്യൂരിറ്റി ജീവനക്കാരനെ പ്രതി മര്‍ദിച്ച് അവശനാക്കുകയും പിന്നീടു സെക്യൂരിറ്റി ജീവനക്കാരന്റെ കൈകള്‍ കെട്ടിയിട്ട ശേഷം പണം തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു. അടുത്തദിവസം രാവിലെയായിരുന്നു. വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി. പമ്പിലെയും സമീപത്തെ കടകളിലെയും ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+