കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍! ഹാജർ എടുത്തിട്ടും ആരും അറിഞ്ഞില്ല, സംഭവമിങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: ഒരുപക്ഷേ കേൾക്കുമ്പോൾ വിശ്വസിക്കാൻ പാടുള്ള ഒരു സംഭവം ആണ് പറയാൻ പോകുന്നത്. സംഭവം നടന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലും. പത്താം ക്ലാസിൽ പഠിക്കാതെ പ്ലസ്ടുവിൽ പഠിക്കുന്നതും പ്ലസുടുവിൽ പഠിക്കാതെ ഡി​ഗ്രി പഠിക്കുന്നതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ.

കാരണം യോ​ഗ്യതയ്ക്കനുസരിച്ച് മാത്രമേ നമുക്ക് അതിന് സാധിക്കുകയുള്ളൂ. എന്നാൽ പ്ലസ്ടു വിദ്യാർത്ഥിനി ദിവസങ്ങളോളം മാറ്റാരും അറിയാതെ ‍ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ക്ലാസിലിരുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ, വിശ്വസിക്കാതെ വഴിയില്ല, കാരണം ഇത് നടന്ന സംഭവം ആണ്. വിശ​ദമായി അറിയാം..

1

എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി ആണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നത്. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മാതൃഭൂമി. കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്

2

മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29-ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചിരുന്നു. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. ഇതിനുപുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി ക്ലാസിൽ കയറിയത്. എന്നാല്‍, നാലുദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാജര്‍പട്ടികയും പ്രവേശന രജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാതെ ഒരു വിദ്യാര്‍ഥി അധികമുള്ളതായി കണ്ടെത്തുന്നത്. ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. എന്നാല്‍, പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യത്തിൽ വ്യക്തതയുമില്ല.

കാമുകൻ വിവാഹിതൻ, കാമുകി വീട്ടുകാർക്കൊപ്പം പോയി, കാമുകൻ പോയി പുഴയിൽ ചാടി, ട്വിസ്റ്റ്കാമുകൻ വിവാഹിതൻ, കാമുകി വീട്ടുകാർക്കൊപ്പം പോയി, കാമുകൻ പോയി പുഴയിൽ ചാടി, ട്വിസ്റ്റ്

3

നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്‌ളസ്ടുക്കാരി മെഡിസിന്‍ ക്‌ളാസിലിരുന്നത്. വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ് ബുക്കിലുമെല്ലാം പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി കൂട്ടുകാര്‍ക്കെല്ലാം സന്ദേശങ്ങളും അയച്ചിട്ടുണ്ട്.

4

ഇത്തരത്തില്‍ വിദ്യാര്‍ഥിനി പഠനത്തിനെത്തിയെന്ന സംഭവം പുറത്തായതോടെ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ വിവരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നല്‍കി. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല.

Kozhikode
English summary
Kozhikode: PlusTwo student attends MBBS Classes in Kozhikode medical college,here what happened next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X