കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡിന്റെ മറവില്‍ കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട് പ്രതികള്‍, നാല് പേരും ഒടുവില്‍ പോലീസ് വലയില്‍!!

Google Oneindia Malayalam News

കോഴിക്കോട്: കോവിഡിന്റെ മറവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് പേരും പിടിയിലായി. കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരുടെ സഹായത്തോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇത് സംസ്ഥാന തലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു. നിരവധി കേസുകളില്‍ പ്രതികളായവരെയായിരുന്നു കുതിരവട്ടത്ത് ചികിത്സയിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരില്‍ രണ്ട് പേരായ അബ്ദുള്‍ ഗഫൂര്‍, നിസാമുദ്ദീന്‍ എന്നിവരെ കഴിഞ്ഞ ദിവസം രാത്രിയോടെ വയനാട്ട് ജില്ലയിലെ മേപ്പാടിയില്‍ നിന്നാണ് ്‌റസ്റ്റ് ചെയ്തത്.

1

രക്ഷപ്പെട്ടവരില്‍ രണ്ട് പേരെ കഴിഞ്ഞ ദിവസം തന്നെ പിടിക്കപ്പെട്ടിരുന്നു. ആഷിക്, ഷഹല്‍ ഷാനു എന്നിവരാണ് മറ്റുള്ളവര്‍. അതേസമയം ഷഹല്‍ ഷാനു ഒഴികെ ബാക്കിയുള്ള മൂന്ന് പേരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ലഹരി ആസക്തിക്ക് ചികിത്സയിലായിരുന്നു ഷഹല്‍ ഷാനു. ഇയാളാണ് ആശുപത്രിയിലെ സെല്ലിലായിരുന്ന മറ്റ് മൂന്ന് പ്രതികളെയും രക്ഷപ്പെടാന്‍ സഹായിച്ചത്. ആഷിഖ് കഴിഞ്ഞ ദിവസം വാഹന പരിശോധനയിലാണ് പിടിയിലായത്.

ആഷിഖിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മേപ്പാടിയില്‍ നിന്ന് പ്രതികള്‍ മൈസൂരിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതോടെ കേരള പോലീസിന്റെ കണ്ണുവെട്ടിച്ച് ദീര്‍ഘകാലം രക്ഷപ്പെടാനാവുമെന്നും ഇവര്‍ കരുതിയിരുന്നു.കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ബുക് സ്റ്റാള്‍ കുത്തിത്തുറന്ന് പ്രതികള്‍ മോഷണം നടത്തിയെന്നാണ് ആരോപണം.

അതേസമയം ഇവരെ കണ്ടെത്തിയത് പോലീസിന്റെ മുഖം രക്ഷിക്കുന്ന കാര്യമാണ്. വളരെ പെട്ടെന്നുള്ള പോലീസിന്റെ ഇടപെടലും ഇതില്‍ വഴിത്തിരിവായി മാറി. അബ്ദുള്‍ ഗഫൂറും നിസാമുദീനും ബുക് സ്റ്റാള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയെന്നും സമ്മതിച്ചിട്ടുണ്ട്. ഇവര്‍ മിംസ് ആശുപത്രി പരിസരത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചാണ് വയനാട്ടിലേക്ക് രക്ഷപ്പെട്ടത്. നടക്കാവ്, മെഡിക്കല്‍ കോളേജ് പോലീസ് ടീമിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്.

Kozhikode
English summary
kozhikode: police caught four accussed who escaped from kuthiravattom hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X