കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണിക്കൂറുകള്‍ കാത്തിരുന്നു.... പക്ഷേ ബസ് വന്നില്ല, പകരം സഹായത്തിന് അവര്‍ വന്നു, രക്ഷകരായി!!

Google Oneindia Malayalam News

വടകര: ലോക്ഡൗണ്‍ നിയന്ത്രണം വന്നെന്ന വിശ്വാസത്തിലാണ് അവര്‍ ബസ് പ്രതീക്ഷിച്ച് നിന്നത്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നിരാശരായി. അവര്‍ ബസിനായി കാത്തിരുന്നത് നാലര മണിക്കൂറോളമാണ്. ശരിക്കും ബസ് സ്റ്റാന്‍ഡില്‍ കുടുങ്ങി പോയ അവസ്ഥ. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ കൈവിട്ടതോടെ ഒടുവില്‍ പോലീസാണ് ഇവരുടെ രക്ഷയ്ക്ക് എത്തിയത്.

1

ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്ന ക്ഷീണിച്ച യാത്രക്കാര്‍ക്ക് കോഴിക്കോട് വരെ പോലീസാണ് ബസ് ഏര്‍പ്പെടുത്തി കൊടുത്തത്. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകിട്ട് നാല് മുതല്‍ കോഴിക്കോട്ടേക്ക് പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്നു മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 30 പേരോളം വരുന്ന യാത്രക്കാര്‍. രണ്ട് പേര്‍ക്ക് കൊയിലാണ്ടിയിലേക്കായിരുന്നു പോവേണ്ടിയിരുന്നത്. സ്വകാര്യ ബസ് നേരത്തെ യാത്ര അവസാനിപ്പിച്ചെങ്കിലും കെഎസ്ആര്‍ടിസി ബസ്സുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ഈ യാത്രക്കാര്‍.

കെഎസ്ആര്‍ടിസി അധികൃതരെ ഇവരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്യായമായമാണ് ഇവര്‍ക്ക് നേരിട്ടത്. ബസ് വരുമെന്നാണ് ഇവര്‍ ഉറപ്പ് നല്‍കിയത്. അതുകൊണ്ടാണ് ഇവര്‍ മണിക്കൂറുകള്‍ ഇവിടെ കാത്തിരിപ്പ് തുടര്‍ന്നത്. നേരം വൈകിയിട്ടും ബസ് കാണാതായപ്പോള്‍ അധികൃതരുമായി ഇവര്‍ വീണ്ടും ബന്ധപ്പെട്ടു. എന്നാല്‍ അപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്നിനി നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന അവസ്ഥയിലായിരുന്ന ഇവര്‍.

ഇത്രയൊക്കെ ബുദ്ധിമുട്ടിയതോടെ യാത്രക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പിഎസ് ഹരീഷിന്റെ നേതൃത്വത്തില്‍ എത്തി യാത്രക്കാരുമായി സംസാരിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതരുമായി പോലീസ് ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് താഴെ അങ്ങാടിയിലെ ഡിപ്പോയില്‍ പോയി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കോഴിക്കോട്ടേക്ക് ബസ് ഇറക്കാന്‍ അനുവാദം ലഭിക്കാതെ മടങ്ങിയ പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ബസ് ഏര്‍പ്പാടാക്കി ഇവരുടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഈ ബസ് 40 സീറ്റുകള്‍ ഉള്ളതായിരുന്നു.

പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍

Kozhikode
English summary
kozhikode police helped passengers who trapped in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X