കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ പോലീസുകാരന് കോവിഡ്... ആന്റിബോഡി പരിശോധനയില്‍, കൊയിലാണ്ടിയിലും ആശങ്ക!!

Google Oneindia Malayalam News

കോഴിക്കോട്: വടകരയില്‍ പോലീസ് ഉദ്യോഗസ്ഥന് കോവിഡ്. റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിശോധനയിലാണ് പോലീസുകാരന് രോഗം സ്ഥിരീകരിച്ചത്. ആന്റിബോഡി പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആര്‍ടിപിസി പരിശോധന നടത്തിയാല്‍ മാത്രമേ കോവിഡിന് സ്ഥിരീകരണമുണ്ടാവൂ. അതുവരെ പോലീസുകാരനോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം ഓരോ സബ് ഡിവിഷനുകളിലായി രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ പരിശോധിക്കാനാണ് തീരുമാനം.

1

അതേസമയം കൊയിലാണ്ടി നഗരസഭയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കടുത്ത ആശങ്കയാണ് ഇവിടെയുള്ളത്. ഇന്നലെ മാത്രം ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17ാം വാര്‍ഡില്‍ കോവിഡ് പോസിറ്റീവായ ഓട്ടോറിക്ഷ ഡ്രൈവറുടെ മാതാപിതാക്കള്‍ ഇന്നലത്തെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. നഗരസഭയിലെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

39ാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ കുടുംബത്തിന്റെ ഗൃഹനാഥന്റെ ബന്ധുവീടുള്ള കോമത്ത്കരയിലാണ് ഏഴ് പേര്‍ക്ക് കോവിഡ് പോസിറ്റീവായത്. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. അതേസമയം ചെങ്ങോട്ടുകാവില്‍ രണ്ട് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭാ അധ്യക്ഷന്‍ കെ സത്യന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടികയ തയ്യാറാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

കണ്ടെയിന്‍മെന്റ് സോണായ മേപ്പയൂര്‍ 54 പേര്‍ക്ക് ഇന്നലെ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. സമ്പര്‍ക്ക് വിലക്ക് എന്നാലും 14 ദിവസം തന്നെയാക്കണമെന്ന് നിര്‍ദേശമുണ്ട്. കോവിഡ് സ്ഥിരീകരിച്ച പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പൊതു സ്ഥലങ്ങളെല്ലാം അണുനശീകരണം നടത്തി. അതേസമയം സമ്പര്‍ക്കത്തിലുള്ള നൂറ് പേര്‍ക്ക് കൂടി വ്യാഴാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തും. അതേസമയം കൊഴുക്കല്ലൂരിലെ കള്ളുഷാപ്പ് ജീവനക്കാരന്‍, റേഷന്‍ക്കട നടത്തിപ്പുകാരന്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തി വ്യക്തികള്‍ 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Kozhikode
English summary
kozhikode: police officer tested covid positive in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X