കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാം റെഡി...ഇനി വോട്ട് ചെയ്യാം വടകര മണ്ഡലത്തില്‍ 12,86,250 വോട്ടര്‍മാര്‍, കോഴിക്കോട്ട് 13,15,355

Google Oneindia Malayalam News

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞടുപ്പിനുളള ഒരുക്കങ്ങള്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലായി ക്രമീകരിച്ചിട്ടുള്ള 2177 പോളിംഗ് ബൂത്തുകളില്‍ 26,016,05 വോട്ടര്‍മാര്‍ 23 ന് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. 2016നെ അപേക്ഷിച്ച് ഇത്തവണ രണ്ട് ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് വിധി നിര്‍ണയത്തിന്റെ ഭാഗമാകുക. 2016 ല്‍ 23,11,404 വോട്ടര്‍മാരുണ്ടായിരുന്നിടത്ത് ജില്ലയില്‍ ഇത്തവണ വടകര, കോഴിക്കോട് എന്നിങ്ങനെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലായി 2,601605 വോട്ടര്‍മാരാണുള്ളത്. അന്തിമവോട്ടര്‍ പട്ടിക അനുസരിച്ച് വടകര മണ്ഡലത്തില്‍ 12,86,250 ആണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ 6,17,009 പുരുഷന്മാരും 6,69,223 സ്ത്രീകളും 18 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു. സര്‍വീസ് വോട്ടര്‍മാര്‍ വടകരയില്‍ 2676 ഉം കോഴിക്കോട് 2669 ഉം ആണ്. 13,15,355 വോട്ടര്‍മാരാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലുള്ളത്. 6,39,112 പുരുഷന്മാരും 6,76,228 സ്ത്രീകളും 15 ഭിന്നലിംഗക്കാരും ഉള്‍പ്പെടെയാണിത്.

ബിജെപി ഇറക്കുന്ന 'ട്രംപ് കാര്‍ഡ്'..സണ്ണിയും, അക്ഷയ് ഖന്നയും! ഒറ്റയടിക്ക് മൂന്നില്‍ രണ്ടും!ബിജെപി ഇറക്കുന്ന 'ട്രംപ് കാര്‍ഡ്'..സണ്ണിയും, അക്ഷയ് ഖന്നയും! ഒറ്റയടിക്ക് മൂന്നില്‍ രണ്ടും!

ജില്ലയില്‍ 1093 ലൊക്കേഷനുകളിലായി 2174 പോളിങ് സ്റ്റേഷനുകളാണുള്ളത്. കൂടാതെ മൂന്ന് ഓക്‌സിലറി പോളിംഗ് ബൂത്തുകളും (കുന്നമംഗലം 141 എ, എലത്തൂര്‍ 153 എ, കുറ്റ്യാടി 58 എ) ഉണ്ട്. ഇതില്‍ 182 എണ്ണം മാതൃകാ പോളിങ് സ്റ്റേഷനുകളും 12 എണ്ണം സ്ത്രീ ഉദ്യോഗസ്ഥര്‍ മാത്രമുള്ള പോളിങ് ബൂത്തുകളാണ്. പട്ടികവര്‍ഗ വിഭാഗങ്ങളുള്ള പ്രദേശങ്ങളില്‍ 36 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തില്‍ 301 ഉം വടകര മണ്‌ലത്തില്‍ 833 ഉം പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് മെഷീനുള്‍പ്പെടെയുള്ളവയുടെ വിതരണത്തിനായി ഏഴ് കേന്ദ്രങ്ങള്‍ കോഴിക്കോട് മണ്ഡലത്തിലും ഏഴെണ്ണം വടകര മണ്ഡലത്തിലും സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രം വെളളിമാട് കുന്ന് ജെ.ഡി.ടി യിലാണ് സജ്ജീകരിക്കുന്നത്.

കോഴിക്കോട് മണ്ഡലം

കോഴിക്കോട് മണ്ഡലം

546 ലൊക്കേഷനുകളിലായി 1159 പോളിംഗ് ബൂത്തുകളാണ് കോഴിക്കോട് മണ്ഡലത്തിലുള്ളത്. 65 പോളിംഗ് സ്റ്റേഷനുകളെ മാതൃക സ്റ്റേഷനുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. സ്ത്രീ ഉദ്യോഗസ്ഥര്‍ മാത്രമുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം 7 ആണ്. 145 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ കോഴിക്കോട് മണ്ഡലത്തിലുണ്ടാകും. വടകര മണ്ഡലത്തില്‍ കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങള്‍ ഉള്‍പ്പെടെ 674 ലൊക്കേഷനിലായി 1180 പോളിംഗ് ബൂത്തുകളാണുളളത്. 70 പോളിംഗ് സ്റ്റേഷനുകളെ മാതൃക സ്റ്റേഷനുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. സ്ത്രീ ഉദ്യോഗസ്ഥര്‍ മാത്രമുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം അഞ്ചെണ്ണമാണ്. വടകര മണ്ഡലത്തില്‍ 392 മൈക്രോ ഒബ്‌സര്‍വര്‍മാരെയാണ് നിയോഗിക്കുക. ജില്ലയില്‍ 2174 ബൂത്തുകളിലായി 8696 പോളിംഗ് ഉദ്യോഗസ്ഥരാണുള്ളത്. 537 മൈക്രോ ഒബ്‌സര്‍വര്‍മാരുമുണ്ടാകും. ഭിന്നശേഷി സൗഹൃദ ബൂത്തുകളിലേക്ക് 430 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിലെ മൂന്ന് ഓക്‌സിലറി ബൂത്തുകളിലായി 12 ഉദ്യോഗസ്ഥരും ജോലി ചെയ്യും. കൂടാതെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് റിസേര്‍വ് ഉദ്യോഗസ്ഥരും സേവന സജ്ജരായുണ്ടാവും.

ജില്ലയില്‍ 2177 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍

ജില്ലയില്‍ 2177 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍

ജില്ലയില്‍ 2177 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ആവശ്യം. എന്നാല്‍ എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഉപയോഗിക്കുന്നതിനായി 3100 വോട്ടിംഗ് മെഷീനുകള്‍ എത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രീയ സുതാര്യമാക്കുന്നതിനായി രണ്ട് ഘട്ടമായി റാന്‍ഡമൈസേഷനും നടത്തിയിട്ടുണ്ട്. ആദ്യഘട്ടം മാര്‍ച്ച് 25 നും രണ്ടാംഘട്ടം ഏപ്രില്‍ 10 നും പൂര്‍ത്തിയാക്കി. സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ഏപ്രില്‍ 19 നും പൂര്‍ത്തിയാക്കി.

ഭിന്നശേഷി സൗഹൃദ പോളിംഗ് ബൂത്തുകള്‍

ഭിന്നശേഷി സൗഹൃദ പോളിംഗ് ബൂത്തുകള്‍

ജില്ലയിലെ ഭിന്നശേഷി സൗഹൃദ പോളിംഗ് ബൂത്തുകള്‍ സജ്ജമായി. സൗകര്യം ഒരുക്കുക മുപ്പത്തിമൂവായിരത്തിലധികം ഭിന്നശേഷിക്കാര്‍ക്കാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ്, വീല്‍ ചെയര്‍ എന്നിവ സജ്ജമാക്കുന്നുണ്ട്. സഹായത്തിനായി ഒരു വളണ്ടിയറേയും എല്ലാ ബൂത്തിലും ഒരുക്കും. നിലവില്‍ 33,314 ആളുകളെയാണ് ഭിന്നശേഷിക്കാരായി വോട്ടര്‍പട്ടികയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളത് പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി സുഗമമാക്കി ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം പ്രത്യേകമായി പോളിംഗ് സ്റ്റേഷനില്‍ അടയാളപ്പെടുത്തും. വോട്ടുചെയ്യാനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് വഴികാട്ടാന്‍ വിവിധ പോളിംഗ് സ്റ്റേഷനുകളിലായി 2250 സന്നദ്ധ പ്രവര്‍ത്തരെയാണ് നിയോഗിക്കുക. ബൂത്തിലെത്തുന്ന കാഴ്ച്ചശക്തി കുറവുള്ളവര്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും മാഗ്‌നിഫയിംഗ് ഗ്ലാസ് നല്‍കും. ഓരോ പോളിംഗ് സ്റ്റേഷനിലും രണ്ട് വീല്‍ചെയറുകള്‍ (ആകെ 2186) വീതവും പോളിംഗ് സ്റ്റേഷനുകളില്‍ റാംപ്, ശുചിമുറി എന്നിവയും ഒരുക്കും. ഭിന്നശേഷി സൗഹൃദമാക്കാന്‍ ഒരു തരത്തിലും സാധിക്കാത്ത പോളിംഗ് ബൂത്തുകളില്‍ മനുഷ്യവിഭവശേഷി ലഭ്യമാക്കി സ്ട്രക്ചര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇദൂത് മൊബൈല്‍ ആപ്ലിക്കേഷന്‍

പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇദൂത് മൊബൈല്‍ ആപ്ലിക്കേഷന്‍

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുതല്‍ പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വരെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തമായി ഇദൂത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. തിരഞ്ഞടുപ്പ് ജോലിയില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരാതികള്‍ അറിയിക്കാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും. തിരഞ്ഞടുപ്പ് പ്രക്രിയക്കിടെയുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് വേഗത്തില്‍ കൈമാറാനും പരാതികള്‍ പെട്ടന്ന് പരിഹരിക്കാനും ഇ ദൂത് സഹായിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സംശയ ദൂരീകരണത്തിനും വിവിധ ഡോക്യുമെന്റുകള്‍ കൈമാറാനുമുള്ള സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സംബശിവറാവു പ്രത്യേക താല്‍പ്പര്യമെടുത്താണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ ഇദൂത് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ഓരോ മണിക്കൂറിലും പോളിങ് ശതമാനവും മറ്റ് വിവരങ്ങളും നല്‍കുന്ന സംവിധാനവും ഇദൂത് ആപ്ലിക്കേഷന്റെ ഭാഗമായുണ്ട്. ജില്ലാഭരണകൂടം തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ആയി പുറത്തിറക്കിയ ഈ ദൂത് ആപ്ലിക്കേഷനില്‍ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റ് മാര്‍ക്കും വരണാധികാരിയുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവുമുണ്ട്.

ഹരിതസൗഹൃദ തെരഞ്ഞെടുപ്പ്

ഹരിതസൗഹൃദ തെരഞ്ഞെടുപ്പ്

പുന:ചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ഇത്തവണ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാകും. പോളിങ് ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കും. പോളിങ് ഉദ്യോഗസ്ഥന്‍മാരും ഏജന്റുമാരും ഭക്ഷണപദാര്‍ഥങ്ങള്‍,കുടിവെള്ളം എന്നിവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്‌നറുകളും പരമാവധി ഒഴിവാക്കും. പൊതുതിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,ഹരിതകേരളമിഷന്‍,ശുചിത്വ മിഷന്‍,സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷന്‍ ക്യാംപയിന്‍ മെറ്റീരിയലുകള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്/രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിങ് ബൂത്തുകള്‍ക്കു സമീപം ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇത് ഒഴിവാക്കാനായി ഇവ ശേഖരിച്ച് കലക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്‌ക്രാപ്പ് ഡീലേഴ്‌സിനു കൈമാറാനുള്ള നടപടി എടുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 ഒളിക്യാമറ വിവാദം: തോൽവി മുമ്പില്‍ക്കണ്ട് സിപിഎം കള്ളക്കേസ് ഉണ്ടാക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് യുഡിഎഫ് ഒളിക്യാമറ വിവാദം: തോൽവി മുമ്പില്‍ക്കണ്ട് സിപിഎം കള്ളക്കേസ് ഉണ്ടാക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് യുഡിഎഫ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
kozhikode prepaired for lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X