Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്; ടിപ്പർ ഉടമ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു

കോഴിക്കോട്; ഓപറേഷൻ സ്​റ്റോൺ വാൾ എന്ന പേരിൽ കഴിഞ്ഞദിവസം കേരളത്തിൽ നടന്ന വിജിലൻസ് റെയ്ഡിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കി ജില്ല ടിപ്പർ ലോറി എർത്ത് മൂവേഴ്​സ്​ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് വെൽഫെയർ അസോസിയേഷന്‍. റെയ്ഡിൽ ടിപ്പർ ഉടമകൾക്കും തൊഴിലാളികൾക്കുമെതിരെ അമിത ഭാരം കയറ്റി എന്നു പറഞ്ഞ് പിഴ ഈടാക്കിയതിനെതിരേയാണ് പ്രതിഷേധം.

Recommended Video

cmsvideo
    കോഴിക്കോട്; ടിപ്പർ ഉടമ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നു

    നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്. തിങ്കളാഴ്ച കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ ധർണ നടത്തുമെന്ന്​ അസോസിയേഷൻ മുക്കം മേഖല ഭാരവാഹികളായ പ്രസിഡൻറ് നിഷാബ് മുല്ലോളി, ജനറൽ സെക്രട്ടറി സുനി കാരശ്ശേരി എന്നിവർ അറിയിച്ചു.

    tipper

    അതേസമയം, അമിത പിഴ ഈടാക്കിയതില്‍ മനം നൊന്ത് ആത്മഹത്യക്ക് ശ്രിമിച്ച് ടിപ്പര്‍ ഉടമ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. മുക്കം സ്വദേശിയായ ഇര്‍ഷാദാണ് എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലോറിയില്‍ അമിത ഭാരം കയറ്റിയതിന്‍റെ പേരില്‍ 50000 രൂപ പിഴയടക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപ്രകാരം അനുവദനീയമായ ഭാരം മാത്രമേ ലോറിയില്‍ കയറ്റിയിട്ടുള്ളുവെന്നും വിജിലന്‍സും ജിയോളജി വകുപ്പും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ഇര്‍ഷാദ് ആത്മഹത്യക്ക് ശ്രമിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+