കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്; ടിപ്പർ ഉടമ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു

Google Oneindia Malayalam News

കോഴിക്കോട്; ഓപറേഷൻ സ്​റ്റോൺ വാൾ എന്ന പേരിൽ കഴിഞ്ഞദിവസം കേരളത്തിൽ നടന്ന വിജിലൻസ് റെയ്ഡിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കി ജില്ല ടിപ്പർ ലോറി എർത്ത് മൂവേഴ്​സ്​ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് വെൽഫെയർ അസോസിയേഷന്‍. റെയ്ഡിൽ ടിപ്പർ ഉടമകൾക്കും തൊഴിലാളികൾക്കുമെതിരെ അമിത ഭാരം കയറ്റി എന്നു പറഞ്ഞ് പിഴ ഈടാക്കിയതിനെതിരേയാണ് പ്രതിഷേധം.

Recommended Video

cmsvideo
കോഴിക്കോട്; ടിപ്പർ ഉടമ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നു

നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്. തിങ്കളാഴ്ച കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ ധർണ നടത്തുമെന്ന്​ അസോസിയേഷൻ മുക്കം മേഖല ഭാരവാഹികളായ പ്രസിഡൻറ് നിഷാബ് മുല്ലോളി, ജനറൽ സെക്രട്ടറി സുനി കാരശ്ശേരി എന്നിവർ അറിയിച്ചു.

tipper

അതേസമയം, അമിത പിഴ ഈടാക്കിയതില്‍ മനം നൊന്ത് ആത്മഹത്യക്ക് ശ്രിമിച്ച് ടിപ്പര്‍ ഉടമ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. മുക്കം സ്വദേശിയായ ഇര്‍ഷാദാണ് എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലോറിയില്‍ അമിത ഭാരം കയറ്റിയതിന്‍റെ പേരില്‍ 50000 രൂപ പിഴയടക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപ്രകാരം അനുവദനീയമായ ഭാരം മാത്രമേ ലോറിയില്‍ കയറ്റിയിട്ടുള്ളുവെന്നും വിജിലന്‍സും ജിയോളജി വകുപ്പും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് ഇര്‍ഷാദ് ആത്മഹത്യക്ക് ശ്രമിച്ചത്.

ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി, ഏകോപന ചുമതല സുര്‍ജേവാലക്ക്ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി, ഏകോപന ചുമതല സുര്‍ജേവാലക്ക്

മഞ്ഞുകാലം ഇന്ത്യയും സൂക്ഷിക്കണം, വരാന്‍ പോകുന്നത് കോവിഡ് കേസുകളുടെ വര്‍ധനവെന്ന് ഹര്‍ഷ വര്‍ധന്‍മഞ്ഞുകാലം ഇന്ത്യയും സൂക്ഷിക്കണം, വരാന്‍ പോകുന്നത് കോവിഡ് കേസുകളുടെ വര്‍ധനവെന്ന് ഹര്‍ഷ വര്‍ധന്‍

Kozhikode
English summary
Kozhikode; Protests continue over tipper owner attempte suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X