Get Updates
Get notified of breaking news, exclusive insights, and must-see stories!

100 കിലോ കഞ്ചാവുമായി മുത്തങ്ങയില്‍ കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിലാണ് 100 കിലോ കഞ്ചാവ് പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. വിപണിയില്‍ ഒരു കോടിയോളം രൂപവില വരുന്ന കഞ്ചാവാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

Recommended Video

cmsvideo
    Untitled

    ലോറിയില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തില്‍ കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23)എന്നിവരെ എക്‌സൈസ് അറസറ്റ് ചെയ്തു. തുടർച്ചയായ ദിവസങ്ങളിൽ വലിയ തോതിലുള്ള കഞ്ചാവ് വേട്ടയ്ക്കാണ് എക്സൈസ് വകുപ്പ് നേതൃത്വം നൽകിയത്.

     wayandudd-1

    സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ നടന്ന കഞ്ചാവ് വേട്ടയിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണ കുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ,അസി. എക്സൈസ് ഇൻസ്‌പെക്ടർ എസ്.മധുസൂധനൻ നായർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി,പ്രഭാകരൻ പള്ളത്ത്, എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവരും പങ്കെടുത്തു. റെയ്ഡില്‍ പങ്കെടുത്ത എല്ലാവരേയും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ അഭിനന്ദിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+