Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരയ്ക്ക പറിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം;51കാരന് ആറുവര്‍ഷം കഠിനതടവ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൾ നാസറി(51)നെയാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. പേരയ്ക്ക പറിക്കാൻ എത്തിയ പതിനൊന്ന് വയസുകാരിയെ വയസ്സുകാരിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. പയ്യോളി സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വടകര ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്..

news

അതേസമയം, കാസർ​ഗോഡ് പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ഇന്ന് അറസ്റ്റ് ചെയ്തു. പി ടി എ പ്രസിഡന്റ് കൂടിയായ പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി ടി ബാലചന്ദ്ര(50)നാണ് അറസ്റ്റിലായത്. സ്കൂളിൽ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

ഈ മാസം 2 നായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടി നടന്നത്. നൃത്ത പരിശീലനത്തിനിടെ പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ സംസ്കാരിക്കുകയും സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.

ഇയാൾ എറണാകുളത്ത് അടക്കം ഒളിവിൽ കഴിഞ്ഞ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെയും എസ് ഐ ശ്രീദാസിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, പരാതിക്ക് പിന്നാലെ ഇയാളെ സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും നീക്കിയിരുന്നു. സ്കൂൾ അധികൃതരും ഇയാളെ പുറത്താക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+