കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റു; കടയുടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും
കോഴിക്കോട്: കൃത്രിമ നിറം ചേർത്ത് ശർക്കര വിറ്റ കേസിൽ നടപടി സ്വീകരിച്ച് കോടതി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിൽ കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിലാണ് സ്ഥാപന ഉടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
അനുവദനീയം അല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കരയാണ് വിറ്റത്. 2020 ജനുവരി 11നായിരുന്നു അന്നത്തെ ഫുഡ് സേഫ്റ്റി ഓഫീസർ ആയിരുന്ന ഡോ. സനിന മജീദ് ശർക്കരയുടെ സാമ്പിൾ ശേഖരിച്ചത്.

ഇതിന് പിന്നാലെ ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫീസർ ടി രേഷ്മ പരിശോധനാ ഫലം ലഭിച്ചതിന് ശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്തു. അനുവദനീയമല്ലാത്ത രാസ വസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈൻ പറഞ്ഞു.
ലാബ് റിസൾട്ടുകളിൽ റോഡമിന്റെ സാന്നിധ്യം എൻഫോവ്സ്മെന്റിന്റെ കുറഞ്ഞ് വരുന്നുണ്ടെന്നും ഇത്തരം വസ്തുക്കൾ വരുന്ന ലേബൽ ഉണ്ടെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കണമെന്നും അധികൃതർ പറഞ്ഞു.












Click it and Unblock the Notifications