കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് സൗത്ത് സിപിഎമ്മിന്റെ കൈയ്യിലേക്കോ? അഹമ്മദ് ദേവര്‍കോവിലില്‍ പ്രതീക്ഷയില്ല... മുനീറിനും തിരിച്ചടി

Google Oneindia Malayalam News

കോഴിക്കോട്: ഇത്തവണ കോഴിക്കോട് സൗത്ത് മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. ഒരുപക്ഷേ, സിപിഎം നേരിട്ട് മത്സരിക്കാനെത്തും എന്ന സൂചനയെ തുടര്‍ന്ന് എംകെ മുനീര്‍ മണ്ഡലം മാറുന്നതിനുള്ള നീക്കം പോലും നടത്തിയിരുന്നു.

കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?

പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പിളര്‍ന്നു; പുതിയ കമ്മിറ്റി നിലവില്‍ വന്നു... ഇനി എന്ത്?പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പിളര്‍ന്നു; പുതിയ കമ്മിറ്റി നിലവില്‍ വന്നു... ഇനി എന്ത്?

ഇതിനിടെയാണ്, സൗത്ത് മണ്ഡലം ഐഎന്‍എലിന് തന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായത്. പക്ഷേ, ഐഎന്‍എല്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് സിപിഎം. ഇനി എന്ത് എന്നതാണ് അടുത്ത ചോദ്യം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ഐഎന്‍എല്ലിന്റെ സീറ്റ്

ഐഎന്‍എല്ലിന്റെ സീറ്റ്

2011 ല്‍ സിപിഎം മത്സരിച്ച സീറ്റ് ആയിരുന്നു കോഴിക്കോട് സൗത്ത്. അന്ന് വെറും 1,376 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എംകെ മുനീറിന്റെ വിജയം. 2016 ല്‍ സീറ്റ് സിപിഎം നല്‍കിയത് ഐഎന്‍എല്ലിന് ആയിരുന്നു. അത്തവണ മുനീര്‍ ഭൂരിപക്ഷം 6,327 വോട്ടായി ഉയര്‍ത്തി.

ഏറ്റെടുത്താല്‍

ഏറ്റെടുത്താല്‍

ഇത്തവണ സൗത്ത് മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന ശക്തമായ പ്രചരണം ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ ശക്തമായ പ്രകടനം കൂടിയായിരുന്നു അതിന് പിന്നില്‍. ഇതോടെ മുസ്ലീം ലീഗും യുഡിഎഫും വലിയ ആശയക്കുഴപ്പത്തിലും ആയി.

തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കം

അതിനിടെയാണ് മണ്ഡലം ഐഎന്‍എല്ലിന് തന്നെ നല്‍കാമെന്ന തന്ത്രപരമായ നീക്കം സിപിഎം നടത്തിയത്. പാര്‍ട്ടിയ്ക്ക് കൂടി താത്പര്യമുള്ള സ്ഥാനാര്‍ത്ഥി എത്തുകയാണെങ്കില്‍, സാധ്യതകള്‍ കൂടുമെന്നും വിലയിരുത്തി. പക്ഷേ, അതിനിടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഏകപക്ഷീയ തീരുമാനം

ഏകപക്ഷീയ തീരുമാനം

സിപിഎമ്മിനോട് ഏറെ അടുത്തുനില്‍ക്കുന്ന എന്‍കെ അബ്ദുള്‍ അസീസ് സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായി അഹമ്മദ് ദേവര്‍കോവലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

സാധ്യത കുറവെന്ന്

സാധ്യത കുറവെന്ന്

അഹമ്മദ് ദേവര്‍കോവില്‍ ആണ് മത്സരിക്കുന്നത് എങ്കില്‍ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ നേതൃത്വം എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. എല്‍ഡിഎഫിന്റെ അന്തിമ പട്ടിക പുറത്തിറങ്ങാത്ത സാഹചര്യത്തില്‍, സൗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും മാറിമറിയുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.

മുനീറിന്റെ തിരിച്ചുവരവ്

മുനീറിന്റെ തിരിച്ചുവരവ്

സിപിഎം ആണ് മത്സരിക്കുന്നത് എങ്കില്‍ കോഴിക്കോട് സൗത്ത് വിട്ട് കൊടുവള്ളിയില്‍ മത്സരിക്കാന്‍ ആയിരുന്നു എംകെ മുനീറിന്റെ പദ്ധതി. അഹമ്മദ് ദേവര്‍കോവിലിന്റെ പേര് പ്രഖ്യാപിച്ചതോടെ മുനീര്‍ തന്നെ തിരിച്ചുവരാന്‍ തീരുമാനിച്ചു എന്നാണ് വിവരം. എന്തായാലും രണ്ട് ദിവസം കൊണ്ട് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വരും.

സിപിഎം മത്സരിച്ചാല്‍

സിപിഎം മത്സരിച്ചാല്‍

ഇത്തവണ സിപിഎമ്മോ, സിപിഎമ്മിന് താത്പര്യമുള്ള ഘടകക്ഷി നേതാവോ മത്സരിച്ചാല്‍ സൗത്ത് മണ്ഡലം എല്‍ഡിഎഫിനൊപ്പമാകുമെന്നാണ് വിലയിരുത്തല്‍. 2016 ല്‍ യുഡിഎഫിന് 6,327 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍, ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 9370 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.

ഐഎന്‍എല്ലില്‍ എതിര്‍പ്പ്

ഐഎന്‍എല്ലില്‍ എതിര്‍പ്പ്

പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ ആണ് ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് എന്ന ആക്ഷേപം ഐഎന്‍എല്ലില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. സീറ്റ് നേടുക മാത്രമല്ല, പാര്‍ട്ടിയിലെ അധികാരം നിലനിര്‍ത്തുക എന്നത് കൂടിയാണ് ചിലരുടെ ലക്ഷ്യമെന്ന ആരോപണവും ശക്തമാണ്.

ബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദംബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദം

കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

Kozhikode
English summary
Kozhikode South: CPM is confused about the winnability of INL candidate- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X