ചരിത്രം പിറന്നില്ല: ലീഗിന് ഇത്തവണയും വനിത എംഎല്‍എയില്ല; കോഴിക്കോട് സൗത്തില്‍ ഞെട്ടിച്ച തോല്‍വി
കോഴിക്കോട്: കേരള നിയമസഭയില്‍ ഒരു വനിത എംഎല്‍എയെന്ന മുസ്ലിം ലീഗിന്‍റെ മോഹം ഇത്തവണയും വിജയം കണ്ടില്ല. കോഴിക്കോട് സൗത്തില്‍ നിന്നും മത്സരിച്ച ലീഗിന്‍റെ ഏക വനിത സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് എല്‍ഡിഎഫിലെ അഹമ്മദ് ദേവര്‍ കോവിലിനോട് ദയനീയമായി പരാജയപ്പെട്ടു. മുസ്ലിം ലീഗിന്‍റെ സിറ്റിങ്ങ് സീറ്റായ കോഴിക്കോട് സൗത്തിലെ നൂര്‍ബിന റഷീദിന്‍റെ തോല്‍വി പാര്‍ട്ടി കേന്ദ്രങ്ങളെ തന്നെ ഞെട്ടിക്കുന്നതാണ്. 1996 ലെ തിരഞ്ഞെടുപ്പില്‍ ലീഗിന് വേണ്ടി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച വനിത സ്ഥാനാര്‍ത്ഥിയായ ഖമറുന്നീസ അന്‍വറും അന്ന് ഇവിടെ പരാജയപ്പെട്ടിരുന്നു. സിപിഎമ്മിലെ എളമരം കരീമായിരുന്നു അന്നത്തെ വിജയി.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
കോഴിക്കോട് രണ്ട് (2011 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തില്‍ കോഴിക്കോട് സൗത്ത് ആയി മാറി) ജയിക്കുന്നവര്‍ കേരളം ഭരിക്കും. അതായിരുന്ന കഴിഞ്ഞ 30 വര്‍ഷമായിട്ടുള്ള കോഴിക്കോട് രണ്ടിന്‍റെ വിശേഷം. മുപ്പത് വര്‍ഷത്തോളം ഭരണ മുന്നണിക്കൊപ്പം നിലയുറപ്പിച്ച മണ്ഡലത്തിന്‍റെ സ്വഭാവം മാറുന്നത് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തി മുസ്ലിം ലീഗിലെ ഡോ എംകെ മുനീര്‍ ആയിരുന്നു മണ്ഡലത്തിന്‍റ ചരിത്രം മാറ്റി ഏഴുതിയത്. എന്നാല്‍ ഇത്തവണ അഹമ്മദ് ദേവര്‍ കോവിലൂടെ മണ്ഡലം ഇത്തവണയും ഭരണത്തിനൊപ്പം നില്‍ക്കുന്നു.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം

2011 ലും 2016 ലും എംകെ മുനീര്‍ മണ്ഡലത്തില്‍ വിജയിച്ചു. ഐഎന്‍എല്ലിലെ എപി അബ്ദുള്‍ വഹാബായിരുന്നു 2016 ലെ മുനീറിന്‍റെ എതിരാളി. ഇത്തവണ അദ്ദേഹം കൊടുവള്ളിയിലേക്ക് മാറുകയും നൂര്‍ബിന റഷീദ് ഇവിടെ സ്ഥാനാര്‍ത്ഥിയായി വരികയായിരുന്നു.












Click it and Unblock the Notifications