കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു പിടിക്കാനുള്ള പുറപ്പാടിലാണ് എല്‍ഡിഎഫ്. സിപിഎമ്മും ഘടകകക്ഷികളും ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തമായതീരുമാനം കൈക്കൊള്ളാനാകാതെ ഉഴലുകയാണ് ഐഎന്‍എല്‍ നേതൃത്വം.

കോഴിക്കോട് സൗത്ത് ഐഎന്‍എല്ലിന്, അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും, മൊത്തം 3 സീറ്റില്‍ മത്സരംകോഴിക്കോട് സൗത്ത് ഐഎന്‍എല്ലിന്, അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും, മൊത്തം 3 സീറ്റില്‍ മത്സരം

മണ്ഡലം സിപിഎം ഏറ്റെടുക്കുകയാണെന്നും കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദായിരിക്കും സ്ഥാനാര്‍ഥിയെന്നുമുള്ള സൂചനകളാണ് ആദ്യം പുറത്തു വന്നത്. എന്നാല്‍, ഇടത് പിന്തുണയോടെ 2006 ല്‍ ഐഎന്‍എല്‍ ജയിച്ച മണ്ഡലം ഇത്തവണ ഐ എന്‍ എല്ലിലൂടെ തന്നെ തിരിച്ചു പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. വിശദാശംങ്ങൾ...

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

ഇടത് മുന്നേറ്റം

ഇടത് മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സൗത്ത് മണ്ഡലത്തില്‍ ഇടത് മുന്നേറ്റമുണ്ടായത് ശുഭസൂചനയാണ്. മണ്ഡലത്തിന്റെ ഭാഗമായ, 25 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 15 വാര്‍ഡുകളിലും എല്‍ഡിഎഫ് ആണ് ജയിച്ചത്. വോട്ട് കണക്കിലും എല്‍ഡിഎഫ് ആണ് മുന്നില്‍. മുഖദാര്‍ പോലുള്ള യുഡിഎഫിന്റെ കുത്തക വാര്‍ഡുകള്‍ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.

ലീഗ് കോട്ടകൾ തകർന്നു

ലീഗ് കോട്ടകൾ തകർന്നു

മുസ്ലീം ലീഗ് കോട്ടകളില്‍ ഭൂരിപക്ഷം കുത്തനെ കുറയുന്നതും തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടു. അതുകൊണ്ട് തന്നെ മുസ്ലീം ലീഗിനെതിരെ ശക്തമായ നിലപാടെടുക്കുന്ന എല്‍ഡിഎഫ് ഘടകകഷി ഐ എന്‍ എല്ലിനെ കളത്തിലിറക്കി സൗത്ത് മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടൽ.

രണ്ട് പേരുകൾ

രണ്ട് പേരുകൾ

മണ്ഡലത്തില്‍ ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ രണ്ട് പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറയറ്റ് അംഗം എന്‍കെ അബ്ദുല്‍ അസീസും അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ്‌ ദേവര്‍കോവിലും.
ഐഎന്‍എല്‍ സൗത്ത് മണ്ഡലം കമ്മിറ്റിയിലും സിപിഎം ജില്ലാ നേതാക്കള്‍ക്കിടയിലും അബ്ദുല്‍ അസീസിനാണ് സ്വീകാര്യതയെങ്കിലും ഇത് മുഖവിലക്കെടുക്കാതെ ഐഎന്‍എല്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ അഹമ്മദ് ദേവര്‍കോവിലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നു എന്നാണ് വിവരം.

സ്ഥാനാർത്ഥി പ്രഖ്യാപനം

സ്ഥാനാർത്ഥി പ്രഖ്യാപനം

ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഇത് സംബന്ധമായ നീക്കങ്ങള്‍ക്കായി ഒരാഴ്ചയോളമായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് വരുന്നുവെന്നും സൂചനയുണ്ട്. മാര്‍ച്ച് 6 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ ചർച്ച ചെയ്യാത്തതിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.

അസീസിന് അനുകൂലം

അസീസിന് അനുകൂലം

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സൗത്ത് മണ്ഡലത്തിലെ വാര്‍ഡുകളില്‍ ഇടതുപക്ഷത്തിന്റെ ആശയപ്രചാരണത്തിനായി പൊതുയോഗങ്ങളില്‍ പ്രാസംഗികനായി നിറഞ്ഞു നിന്ന വ്യക്തിയാണ് എന്‍കെ അബ്ദുല്‍ അസീസ്.
സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ഐഎന്‍എല്‍ നേതാവ് എന്ന പ്രതിച്ഛായ അബ്ദുല്‍ അസീസിന് അനകൂല ഘടകമാണ്. മുന്നണിപ്രവേശം നല്‍കുന്നില്ല എന്ന് ആരോപിച്ച് ഐഎന്‍എല്‍ നേതൃത്വം മുമ്പ് യുഡിഎഫിലേക്ക് ചേക്കേറിയപ്പോഴും ഇടതിനൊപ്പം നിന്ന ചരിത്രമാണ് അബ്ദുൾ അസീസിനുള്ളത്.

ശക്തമായ ഇടത് മുഖം

ശക്തമായ ഇടത് മുഖം

തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍ അസീസിന് ഇടതുപക്ഷ അണികളില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന സ്വീകാര്യത എന്നും ഒപ്പമുള്ള സഹയാത്രികന്‍ എന്ന നിലക്കായിരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷ മുഖമായി വരുന്ന അബ്ദുല്‍ അസീസ് കെഎം ഷാജിയുടെ അഴിമതിക്കെതിരെ ഇഡിക്ക് പരാതി നല്‍കിയതിലും യൂത്ത് ലീഗ് കത്വ ഫണ്ടില്‍ നടത്തിയ തിരിമറികള്‍ പുറത്തു കൊണ്ടു വന്നതിലും വഹിച്ച പങ്ക് ഇടത് - വലത് യുവജന സംഘടനകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

ദേവർകോവിലിനെതിരെ

ദേവർകോവിലിനെതിരെ

അതേ സമയം ഇടതുപക്ഷത്തെ തള്ളി യുഡിഎഫിലേക്ക് പോവുകയും അവിടെയും പരിഗണനയില്ലാതെ വന്നതോടെ എല്‍ഡിഎഫിലേക്ക് മടങ്ങുകയും ചെയ്ത അഹമ്മദ് ദേവര്‍കോവിലിന്റെ ചരിത്രം മണ്ഡലം പിടിക്കാനൊരുങ്ങുന്ന എല്‍ഡ എഫിന് തലവേദനയാകും എന്ന വിലയിരുത്തലും ഉണ്ട്. എല്‍ഡിഎഫിലേക്ക് തിരിച്ചു വന്നതിന് ശേഷവും അഹമ്മദ് ദേവര്‍കോവില്‍ യുഎഡിഎഫിനെ പിന്തുണക്കുന്ന നിലപാടെടുത്ത് വിവാദം സൃഷ്ടിച്ചത് ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്. കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ആ വിവാദം.

സിപിഎം ഏറ്റെടുക്കുമോ

സിപിഎം ഏറ്റെടുക്കുമോ

അഹമ്മദ് ദേവര്‍കോവിലനെയാണ് ഐഎന്‍എല്‍ സ്ഥാനാര്‍ഥിയാക്കുന്നതെങ്കില്‍ വിജയസാധ്യത പരിശോധിച്ച് സിപിഎം സൗത്ത് മണ്ഡലം തിരിച്ചെടുത്തേക്കും. അബ്ദുല്‍ അസീസിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള സാധ്യതയും അവസാന റൗണ്ടില്‍ സിപിഎം നേതൃത്വം ആലോചിച്ചേക്കുമെന്നും സൂചനകളുണ്ട്.

മുനീറിന്റെ തിരിച്ചുവരവ്

മുനീറിന്റെ തിരിച്ചുവരവ്

അഹമ്മദ് ദേവര്‍കോവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത വന്നതോടെ സുരക്ഷിത മണ്ഡലം തേടിപ്പോയ എംകെ മുനീര്‍ സൗത്ത് മണ്ഡലത്തിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തയും വരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പിടിച്ചെടുക്കാവുന്ന സീറ്റ് പ്രാദേശിക പിന്തുണയില്ലാത്ത ഐ എന്‍ എല്‍ സ്ഥാനാര്‍ഥിക്ക് നല്‍കി വിട്ടു കളയുന്നത് വിഡ്ഢിത്തമാകുമെന്ന ചര്‍ച്ച സിപിഎമ്മിനുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.

വീണ്ടും അപമാനം, അവഗണന; ശോഭ സുരേന്ദ്രന്‍ വെറുതേയിരിക്കില്ല... ഇന്നലെ അംഗത്വമെടുത്തവരുടെ വിലപോലുമില്ലേ!വീണ്ടും അപമാനം, അവഗണന; ശോഭ സുരേന്ദ്രന്‍ വെറുതേയിരിക്കില്ല... ഇന്നലെ അംഗത്വമെടുത്തവരുടെ വിലപോലുമില്ലേ!

മുല്ലപ്പള്ളിയും ഇറക്കുമതി സ്ഥാനാർത്ഥികളുമില്ല; കൽപറ്റയിൽ വയനാട്ടുകാരൻ പിവി ബാലചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി?മുല്ലപ്പള്ളിയും ഇറക്കുമതി സ്ഥാനാർത്ഥികളുമില്ല; കൽപറ്റയിൽ വയനാട്ടുകാരൻ പിവി ബാലചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി?

നടി സഞ്ജന ഗല്‍റാണിയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

Kozhikode
English summary
Kozhikode South: INL considered two names- NK Abdul Azeez and Ahammed Devarkovil, but rift inside party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X