Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ്: കേരളത്തിന് നഷ്ടമാകാതിരിക്കാന്‍ സർക്കാർ, അനുകൂല നടപടി

കോഴിക്കോട്: ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ- സ്റ്റീൽ കോംപ്ളക്സ് ഭൂമി അന്യാധീനപ്പെടുത്തുന്നത് ചെന്നൈയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ താൽക്കാലികമായി തടഞ്ഞു. സ്റ്റീൽ കോംപ്ളക്സ് ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് സർവ്വീസിന് കൈമാറണമെന്ന നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് അപ്പലേറ്റ് അതോറിറ്റിയുടെ ഇടക്കാല ഉത്തരവ്.

1961 ലെ സ്ഥലമേറ്റെടുക്കൽ നിയമ പ്രകാരം സ്റ്റീൽ കോംപ്ളക്സിന് സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അന്യാധീനപ്പെടുത്താൻ കമ്പനിക്ക് അവകാശമില്ലെന്ന സർക്കാർ നിലപാട് പ്രഥമ ദൃഷ്ട്യാ ശരിവെക്കുന്നതാണ് അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ഉത്തരവ്. സർക്കാരിൻ്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ ഭൂമി കൈയ്യൊഴിയാനോ ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ലെന്ന സർക്കാർ വാദവും അപ്പലേറ്റ് ട്രിബ്യൂണൽ കണക്കിലെടുത്തു. ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് വ്യവസായ മന്ത്രി പി രാജീവ് സ്വാഗതം ചെയ്തു.

steel-complex

കമ്പനിയുടെ ഭൂമി സംബന്ധമായ ഏത് തുടർ നടപടിയും കമ്പനി ലോ ട്രിബ്യൂണലിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാകണമെന്നും അപ്പലേറ്റ് ട്രിബ്യൂണൽ നിഷ്കർഷിച്ചു. സർക്കാർ നിശ്ചയിച്ച പാട്ട വ്യവസ്ഥക്ക് വിരുദ്ധമായും സംസ്ഥാന സർക്കാരിനെ കേൾക്കാതെയുമാണ് ട്രിബ്യൂണൽ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് നേരിട്ട് ചെന്നൈയിലെ അപ്പലേറ്റ് ട്രിബ്യൂണൽ മുമ്പാകെ ഹാജരായി.

കേന്ദ്ര പൊതുമേഖലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ കോംപ്ളക്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഛത്തീസ്ഗഡ് കമ്പനിക്ക് കൈമാറാൻ കഴിഞ്ഞ മെയ് 2 ന് കമ്പനി ട്രിബ്യൂണൽ ഉത്തരവിട്ടത്. കാനറാ ബാങ്കിൽ നിന്ന് 2013 ൽ യുഡിഎഫ് ഭരണകാലത്ത് സ്ഥാപനമെടുത്ത 45 കോടി രൂപയുടെ വായ്പാതിരിച്ചടവിൽ വീഴ്ചയുണ്ടായെന്ന് സൂചിപ്പിച്ചാണ്, ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് ലിമിറ്റഡ് സമർപ്പിച്ച റെസല്യൂഷൻ പദ്ധതിയനുസരിച്ച് കമ്പനി കൈമാറാൻ ഉത്തരവിട്ടത്. 2014ൽ ഭാഗികമായി കമ്പനിയുടെ പ്രവർത്തനം നിലച്ചു. 2016 ഡിസംബർ മുതൽ കമ്പനി പൂർണ്ണമായും പ്രവർത്തനം നിലച്ചിരിക്കുകയാണ്.

സംസ്ഥാനസർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതെയാണ് സ്റ്റീൽ കോംപ്ളക്സിൻ്റെ ഭൂമി കടബാധ്യതയിൽ ഉൾപ്പെടുത്തിയതെന്ന് സർക്കാർ സമർപ്പിച്ച അപ്പീലിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെ വേണ്ട വിധം കേൾക്കാതെയുമാണ് ഉത്തരവുണ്ടായത്. ട്രിബ്യൂണലിന് മുമ്പാകെ കേസ് എത്തുന്നതിന് മുൻപ് തന്നെ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു. വ്യവസായ മന്ത്രി പി.രാജീവ്, പ്രശ്നപരിഹാരത്തിന് കാനറാ ബാങ്കുമായി മൂന്ന് തവണ യോഗം ചേർന്നു.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പരിഗണിക്കാമെന്ന് ബാങ്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടയിൽ ബാധ്യതയുടെ ചെറിയ ഭാഗം മാത്രം തിരിച്ചു കിട്ടുന്ന റെസല്യൂഷൻ പ്ളാൻ ബാങ്ക് അംഗീകരിച്ചത് ദുരൂഹമാണ്. മറ്റ് നടപടികളും പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉത്തരവുണ്ടായത്. സംയുക്ത സംരംഭം എന്ന നിലയിൽ സ്ഥാപനത്തെ സംരക്ഷിക്കാൻ കേന്ദ്ര സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും വേണ്ടത്ര താൽപര്യം കാണിച്ചില്ല. ഈ സർക്കാർ ചുമതലയേറ്റ ശേഷം സ്റ്റീൽ അതോറിറ്റി ചെയർമാനുമായി ഇക്കാര്യം സംസാരിച്ചിരുന്നെങ്കിലും സംയുക്ത സംരംഭത്തിൽ നിന്ന് പിൻമാറുകയാണെന്നാണ് സെയിൽ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+