തിരക്കുണ്ടാക്കും, തന്ത്രത്തില്‍ കവര്‍ച്ച നടത്തും, നിമിഷനേരംകൊണ്ട് വേഷം മാറും; ഒടുവില്‍..
സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ചേർന്നാണ് കവർച്ച ചെയ്യുന്നതെന്നും ദൃശ്യങ്ങളിൽ നിന്നും പോലീസിന് മനസ്സിലായി.

കോഴിക്കോട്: കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കവർച്ച നടത്തുന്ന സംഘം കോലീസിന്റെ പിടിയിൽ. ബസ്സുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഇവർ കവർച്ച നടത്തുന്നത്. കൃത്രിമമായി തിരക്കുണ്ടാക്കിയാണ് നാലംഗ സംഘം കവർച്ച നടത്തുന്നത്. തമിഴ്‌നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44വയസ്സ്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38വയസ്സ്) വസന്ത(45വയസ്സ്),മകൾ സന്ധ്യ (25വയസ്സ്), എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്തതോടെയാണ് കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ..
ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചപ്പോളാണ് കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.. സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ചേർന്നാണ് കവർച്ച ചെയ്യുന്നതെന്നും ദൃശ്യങ്ങളിൽ നിന്നും പോലീസിന് മനസ്സിലായി. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസ്സിലാക്കിയ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ.ഇ ബൈജു ഐപിഎസിന്റെ നേതൃത്വത്തിൽ കർണ്ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു വരികയായിരുന്നു,

പ്രതികളിലേക്ക്...
ഫെബ്രുവരി 28-ാം തീയതി നരിക്കുനിയിൽ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസ്സിൽ വെച്ച് രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകൾ പൊട്ടിച്ചെടുക്കുന്നതിനിടയിൽ അവരെ തടഞ്ഞു വെക്കുകയും പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും പോലീസിനോട് സഹകരിച്ചിരുന്നില്ല. കവർച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകൾ ആയതിനാൽ ഫോണിൽ നിന്നും വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.

എല്ലാം വ്യാജം..
മലപ്പുറം മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രീകരിച്ച് രാത്രി മുഴുവൻ നടത്തിയ തിരച്ചലിലൂടെ പുലർച്ചയോടെ അയ്യപ്പനേയും മറ്റൊരു ഭാര്യയായ വസന്തയെയും കസ്റ്റഡിയിലെടുക്കുകയും പ്രദേശത്ത് അന്വേഷിച്ചതിൽ നിന്നും വർഷങ്ങളായി മക്കരപ്പറമ്പ് ഭാഗങ്ങളിൽ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും പാലക്കാടും തുണിക്കച്ചവടവും പാത്രകച്ചവടവുമാണ് ജോലിയെന്നും പറഞ്ഞാണ് അവിടെ താമസിച്ചിരുന്നതെന്നും മനസിലായി.

വേഷം മാറും..
മലപ്പുറം മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രീകരിച്ച് രാത്രി മുഴുവൻ നടത്തിയ തിരച്ചലിലൂടെ പുലർച്ചയോടെ അയ്യപ്പനേയും മറ്റൊരു ഭാര്യയായ വസന്തയെയും കസ്റ്റഡിയിലെടുക്കുകയും പ്രദേശത്ത് അന്വേഷിച്ചതിൽ നിന്നും വർഷങ്ങളായി മക്കരപ്പറമ്പ് ഭാഗങ്ങളിൽ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും പാലക്കാടും തുണിക്കച്ചവടവും പാത്രകച്ചവടവുമാണ് ജോലിയെന്നും പറഞ്ഞാണ് അവിടെ താമസിച്ചിരുന്നതെന്നും മനസിലായി.

തിരക്കുണ്ടാക്കും..
പ്രതികളിൽ നിന്നും സ്വർണ്ണം തൂക്കുന്നതിനുള്ള മെഷീൻ, മൊബൈൽഫോൺ, സ്വർണ്ണം, പണം, പഴ്‌സുകൾ,കട്ടിങ്ടൂൾ എന്നിവയും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇതേ ബസിൽ നിന്നുതന്നെ പണവും രേഖകളുമടങ്ങിയ പേഴ്‌സും അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിൽ ആദകശ്ശേരി അമ്പലത്തിൽ തൊഴാൻ നിൽക്കുന്ന സൗമിനിയെന്ന സ്ത്രീയുടെ മാലകവർന്നതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. തിരക്കേറിയ ബസ്സിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം കട്ടർ ഉപയോഗിച്ച് മാല പൊടിക്കലാണ് ഇവരുടെ രീതി.

തെളിവ്..
സിം കടിച്ചു പൊട്ടിച്ചും മൊബൈൽഫോൺ എറിഞ്ഞു കളയാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ കയ്യിൽ കിട്ടുകയായിരുന്നു. ഫോണിൽ ഒരു തരത്തിലുള്ള വിവരങ്ങളും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്തതിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ പോലീസിനോട് സമ്മതിച്ചു. ജില്ലയിൽ നടത്തിയ നിരവധി മോഷണങ്ങൾക്കും കവർച്ചക്കും തുമ്പുണ്ടായതായും അന്വേഷണ സംഘം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications