വെള്ളിമാടുകുന്ന് സംഭവം; ഓടി രക്ഷപ്പെട്ട പ്രതിയെ വീണ്ടും കുരുക്കിലാക്കി പൊലീസ്; നീണ്ട പരിശ്രമം
വെള്ളിമാടുകുന്ന് സംഭവം; ഓടി രക്ഷപ്പെട്ട പ്രതിയെ വീണ്ടും കുരുക്കിലാക്കി പൊലീസ്; നീണ്ട പരിശ്രമം
കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ലോ കോളജിനടുത്തുള്ള കാട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഒന്നേകാൽ മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷമാണ് പ്രതിയെ പൊലീസിന് പിടി കൂടാൻ കഴിഞ്ഞത്.
ഇന്നലെ വൈകീട്ടോടെയാണ് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഫെബിൻ റാഫി അറസ്റ്റിലായത്. ഇയാൾ പൊലീസ് സ്റ്റേഷന്റെ പുറക് വശം വഴി ഓടി ആണ് രക്ഷപ്പെടുന്നത്.
ഇന്നലെ അഞ്ചേ കാലോടെ പ്രതികളായ ടോം തോമസ്, ഫെബിൻ റാഫി എന്നിവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കാനിരിക്കെ ആയിന്നു ഫെബിൻ രക്ഷപ്പെട്ടത്. ഉടൻ തന്നെ പൊലീസ് പരിസരത്ത് പൊലീസുകാർ പരിശോധന നടത്തി. എന്നിരുന്നാലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ചേവായൂർ സിഐയുടെ നേതൃത്വത്തിൽ പരിശോധന വ്യാപിപ്പിച്ചു. വ്യാപകമായ തെരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

അതേസമയം, ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത ടോമിന്റെയും ഫെബിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്സോ 7, 8,വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ട്' 77 പ്രകാരം ആണ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ വച്ച് പെൺകുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അതേ സമയം, കേസിൽ പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയാണ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. പെൺകുട്ടികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഈ പെൺകുട്ടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും.
എന്നാൽ, കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളിൽ നിന്ന് മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ഇന്നലെ വൈകുന്നേരത്തോടെ ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് രാത്രിയോടെ തന്നെ വൈദ്യ പരിശോധന പൂര്‍ത്തി ആക്കി. തുടർന്ന് , ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെ രാത്രി 12.30 ടെ കോഴിക്കോട് എത്തിച്ചു.
കഴിഞ്ഞ ദിവസം ആണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറ് പേരാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു എന്നാണ് വിവരം. ബംഗളൂരുവിൽ നിന്ന് തന്നെയാണ് ആദ്യത്തെ പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടി രക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.
രേഖകൾ ഇല്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ഇവരേയും കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications