കോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് ഉണ്ണിക്കുളത്ത് മറുനാടന്‍ തൊഴിലാളികളുടെ ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പീഡനത്തില്‍ ഗുരുതരമായ പരിക്കേറ്റ പെണ്‍കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോജേജില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്.
അയൽവാസിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുമാണ് പ്രതി രതീഷ്. ബുധനാഴ്ച രാത്രിയാണ് പീഡനം നടക്കുന്നത്. അന്ന് രാത്രി പെൺകുട്ടിയുടെ അച്ഛനും ഇയാളും മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അമ്മയെ തേടി അച്ഛന്‍ വീടിന് പുറത്തേക്ക് പോയ സമയത്താണ് പീഡനം നടന്നത്. വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കൾ രക്തസ്രാവം കണ്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Recommended Video

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. വടകര റൂറൽ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്.പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പഞ്ചായത്തിലെ 15 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ എത്തിയ കുടുംബം താമസിക്കുന്നത്.












Click it and Unblock the Notifications