കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒടുവില്‍ ആ കെണിയില്‍ പുലിപ്പുലി വീണു, പക്ഷേ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും.. ഒടുവില്‍ അറസ്റ്റ്!!

Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ഭീഷണി വര്‍ധിച്ചതോടെ കെണിവെച്ചിരിക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ ഇത് ഇപ്പോള്‍ വലിയ പാരയായി മാറിയിരിക്കുകയാണ്. കൃഷിയിടത്തിലെ കെണിയില്‍ കുടുങ്ങിയത് സാക്ഷാല്‍ പുള്ളിപുലിയാണ്. ഈ കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുള്ളിപ്പുലി നാട്ടുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടംചുറ്റിച്ചത് മണിക്കൂറുകളാണ്. ജനവാസ കേന്ദ്രത്തിലേക്ക് ഓടിമറഞ്ഞ പുലിയെ നാലരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.

1

പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചാണ് പിടികൂടിയത്. കെണിയില്‍പ്പെട്ട പുലിയെ മടക്കുവെടിവെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കെണിപ്പൊട്ടിച്ച് പുലി ജനവാസ മേഖലയിലേക്ക് ഓടി രക്ഷപ്പെട്ടത്. അതേസമയം വന്യമൃഗത്തെ പിടികൂടാന്‍ കെണിവെച്ചതിന് സ്ഥലമുടമ ഏലിയാസ് കൊപ്പറമ്പിലിനെ വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ വേലിയോട് ചേര്‍ന്ന് നാല് വയസ്സോളം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ ഡോ അരുണ്‍ സഖറിയ പുലിയെ നിരീക്ഷിക്കുന്നതിനായി അടുത്തേക്ക് പോയ സമയത്താണ് കെണിപൊട്ടിച്ച് പുലി ജനവാസ മേഖലയിലേക്ക് ഓടി മറഞ്ഞത്. ഇതോടെ നാട്ടുകാരും വനംവകുപ്പും ആശങ്കയിലായി. പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു.

ഇതിന് ശേഷം കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിക്കായി തിരച്ചില്‍ നടത്തി. പിന്നീട് വടച്ചിറ പഴശ്ശിറോഡില്‍ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിനുള്ളില്‍ പുലിയെ കണ്ടെത്തിയെങ്കിലും മയക്കുവെടിവെക്കാന്‍ സാഹചര്യമുണ്ടായിരുന്നില്ല. പിന്നീട് കുറ്റിക്കാടിന് മുകളിലൂടെ വലയിട്ട് പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന ഘട്ടത്തില്‍ പുലി വീണ്ടും രക്ഷപ്പെട്ടു. തുടര്‍ന്ന് ഇതിന് സമീപമുള്ള കൃഷിയിടത്തില്‍ വെച്ചാണ് പുലിയെ മയക്കുവെടിവെച്ചത്. രണ്ടാമത്തെ വെടിയേറ്റ ശേഷമാണ് പുലി മയങ്ങിയത്.

Recommended Video

cmsvideo
Unlock 1.0; അനുമതി ഉണ്ടായിട്ടും തുറക്കാതെ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക ആരാധനാലയങ്ങളും

Kozhikode
English summary
kozhikode: tiger escaped from trap but forest rangers caught him after hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X