Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് - മുത്തങ്ങ ദേശീയപാത; താമരശ്ശേരി ചുരത്തിലെ 3 ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കും

കോഴിക്കോട്: കോഴിക്കോട് - മുത്തങ്ങ ദേശീയ പാതാ വികസനത്തിനുള്ള പദ്ധതി തയ്യാറാക്കല്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ഇടപെടും. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.

മലാപ്പറമ്പ് - പുതുപ്പാടി , പുതുപ്പാടി - മുത്തങ്ങ എന്നീ രണ്ട് റീച്ചുകള്‍ ആയാണ് പദ്ധതി രേഖ തയ്യാറാക്കുന്നത്. മലാപ്പറമ്പ് - പുതുപ്പാടി മുപ്പത്തി അഞ്ച് കിലോ മീറ്റര്‍ ദൂരമാണ് വികസിപ്പിക്കുന്നത് . പുതുപ്പാടി - മുത്തങ്ങ 77.8 കിലോ മീറ്ററും വികസിപ്പിക്കും. ഈ റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.

churam

താമരശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിന് സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടാനും തീരുമാനിച്ചു. 35.49 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കി കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. കല്‍പ്പറ്റ ബൈപ്പാസ് നാലുവരി ആയി വര്‍ധിപ്പിക്കുന്നതിന് 162.69 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കാനുള്ള ഇടപെടലും പൊതുമരാമത്ത് വകുപ്പ് ശക്തമാക്കും.

പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി . മലാപ്പറമ്പ് - പുതുപ്പാടി റീച്ചില്‍ തീരുമാനിച്ച ഉപരിതല നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് നഗരത്തില്‍ പഴയ എന്‍ എച്ചിലെ പ്രവൃത്തി പുരോഗതിയും മന്ത്രി വിലയിരുത്തി. തലശേരി - മാഹി ദേശീയ പാതയിലെ പ്രവൃത്തിയും വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ മന്ത്രിക്കു പുറമെ വകുപ്പു സെക്രട്ടറി കെ ബിജു, അഡീഷണല്‍ സെക്രട്ടറി ഷിബു എ , ചീഫ് എഞ്ചിനിയര്‍മാരായ അജിത് രാമചന്ദ്രന്‍ , അന്‍സാര്‍ എം എന്നിവരും പങ്കെടുത്തു.

പുതിയാപ്പ മാതൃക മത്സ്യഗ്രാമം പദ്ധതി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ PMMSY പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നിര്‍ദ്ദിഷ്ട പുതിയാപ്പ മാതൃക മത്സ്യഗ്രാമം പദ്ധതി വിശദപദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കുന്നതിനു മുന്നോടിയായി ഏലത്തൂര്‍ മണ്ഡലം എംഎല്‍എയും വനം മന്ത്രിയുമായ എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സെപ്തംബര്‍ രണ്ടിന് നിശ്ചയിച്ച യോഗം മൂന്നിന് രാവിലെ 9.30 ന് വെസ്റ്റ്ഹില്ലിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്ക് മാറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+