കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം; പുരസ്കാരം കൈമാറി മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: പൊതുജനസൗഹൃദ പോലീസിംഗ് പ്രാവര്‍ത്തികമാക്കിയ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം. പോലീസ് സ്റ്റേഷനില്‍ നടപ്പിലാക്കിയ ആധുനിക ശിശുസൗഹൃദ സംവിധാനങ്ങളും മറ്റ് ജനമൈത്രി പ്രവര്‍ത്തനങ്ങളുമാണ് സ്റ്റേഷനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഒ പ്രതിനിധികളില്‍ നിന്ന് ഏറ്റുവാങ്ങിയ പുരസ്കാരം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉത്തരമേഖല ഐ.ജി അശോക് യാദവിന് കൈമാറി.

2011 ല്‍ കേരളത്തില്‍ ആദ്യമായി ഒരു പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിച്ചതും കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനായിരുന്നു.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനും മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ ചിരി പദ്ധതി പരമാവധി കുട്ടികളിലേക്കെത്തിക്കുന്നതിനും ടൗണ്‍ പോലീസ് അതീവ പ്രാധാന്യമാണ് നല്‍കിയത്. കൂടാതെ ഒമ്പത്, പത്ത് ക്ലാസുകളില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കായി പോലീസ് നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതി പ്രകാരം പങ്കെടുത്ത 62 കുട്ടികളില്‍ 58 പേരെയും വിജയിപ്പിക്കാനും ഇവര്‍ക്കായി.

koz

കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ എടുത്ത കര്‍ശന നടപടികള്‍, കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളിലെ കൃത്യമായ നിലപാടുകള്‍, ലഹരിക്ക് അടിപ്പെടുന്ന കുട്ടികളെ കണ്ടെത്തി മുഖ്യധാരയിലെത്തിക്കാനുളള ശ്രമം എന്നിവ അംഗീകാരം ലഭിക്കുന്നതിന് സഹായകമായി. കളിയിടം എന്ന പേരില്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് കുട്ടികള്‍ക്കായി കളിസ്ഥലവും ലൈബ്രറിയും സ്ഥാപിച്ച ടൗണ്‍ പോലീസ് സ്റ്റേഷന്‍ പൂര്‍ണ്ണമായും ശിശുസൗഹൃദമാണ്.

പൊതുജനപങ്കാളിത്തത്തോടെ നടത്തിയ ജനമൈത്രി പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ അലഞ്ഞുതിരിഞ്ഞ 736 പേരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് ജില്ലാഭരണകൂടത്തിന്‍റെ സഹായത്തോടെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയത്. യാതൊരു ക്രമസമാധാനപ്രശ്നങ്ങളും ഉണ്ടാകാതെ 44,800 അതിഥിതൊഴിലാളികളെ ട്രെയിന്‍മാര്‍ഗ്ഗം സ്വന്തം നാട്ടിലേക്ക് അയച്ചതിന് ജില്ലാഭരണകൂടത്തിന്‍റെ പ്രത്യേക അനുമോദനവും ടൗണ്‍ പോലീസ് സ്റ്റേഷന് ലഭിച്ചിരുന്നു.

കോഴിക്കോട് സിറ്റിയിലെ നൂറ് വര്‍ഷം പഴക്കമുളള സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ ശുചിത്വഹര്‍ത്താലും കമ്മത്ത് ലെയ്നില്‍ പൊതുജനപങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളും ടൗണ്‍പോലീസ് സ്റ്റേഷനെ കൂടുതല്‍ ജനസൗഹൃദമാക്കി. പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരമൊരു ബഹുമതി നേടാന്‍ സ്റ്റേഷനെ പ്രാപ്തമാക്കിയതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉമേഷ്. എ പറഞ്ഞു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്, ഐ.എസ്.ഒ പ്രതിനിധികള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Town Police Station ISO Approved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X