ശക്തിപ്പെടുത്തല്‍ പ്രവൃത്തി; താമരശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഒരു മാസകാലത്തേക്ക് ഗതാഗത നിയന്ത്രണം
കോഴിക്കോട്: ശക്തിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായി താമരശേരി ചുരം റോഡ് തിങ്കളാഴ്ച മുതല്‍ ഒരു മാസ കാലത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മാര്‍ച്ച് 15 വരെയാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. അടിവാരം മുതല്‍ ലക്കിടി വരെ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാം മൈല്‍ പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍.

മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി വഴി വേണം കടന്നുപോകാന്‍. കൂടാതെ രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കു വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. ബസുകള്‍ രാവിലെ അഞ്ച് മുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടിവരെയുള്ള റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. ഒരു മാസകാലത്തേക്ക് യാത്ര ക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി മിനി ബസുകള്‍ ഒടിക്കും. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളിലും ടാറിംഗ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.,












Click it and Unblock the Notifications