കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശക്തിപ്പെടുത്തല്‍ പ്രവൃത്തി; താമരശേരി ചുരത്തില്‍ തിങ്കളാഴ്ച മുതല്‍ ഒരു മാസകാലത്തേക്ക് ഗതാഗത നിയന്ത്രണം

Google Oneindia Malayalam News

കോഴിക്കോട്: ശക്തിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായി താമരശേരി ചുരം റോഡ് തിങ്കളാഴ്ച മുതല്‍ ഒരു മാസ കാലത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മാര്‍ച്ച് 15 വരെയാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. അടിവാരം മുതല്‍ ലക്കിടി വരെ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാം മൈല്‍ പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍.

churam

മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി വഴി വേണം കടന്നുപോകാന്‍. കൂടാതെ രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കു വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. ബസുകള്‍ രാവിലെ അഞ്ച് മുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടിവരെയുള്ള റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. ഒരു മാസകാലത്തേക്ക് യാത്ര ക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി മിനി ബസുകള്‍ ഒടിക്കും. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളിലും ടാറിംഗ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.,

 പ്രാർത്ഥനക്കെത്തിയവർക്ക് കൊവിഡ്: സൌദിയിൽ കൂടുതൽ പള്ളികൾ അടച്ചിട്ടു, നിയന്ത്രണങ്ങൾ ഉയർത്തി പ്രാർത്ഥനക്കെത്തിയവർക്ക് കൊവിഡ്: സൌദിയിൽ കൂടുതൽ പള്ളികൾ അടച്ചിട്ടു, നിയന്ത്രണങ്ങൾ ഉയർത്തി

'എഎംഎംഎയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല''എഎംഎംഎയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല'

ഗവർണർക്ക് സർക്കാർ വിമാനത്തിൽ പറക്കാൻ ഉദ്ധവിന്റെ അനുമതിയില്ല; മഹാരാഷ്ട്രയിൽ പുതിയ വിവാദം, തിരിച്ചിറങ്ങിഗവർണർക്ക് സർക്കാർ വിമാനത്തിൽ പറക്കാൻ ഉദ്ധവിന്റെ അനുമതിയില്ല; മഹാരാഷ്ട്രയിൽ പുതിയ വിവാദം, തിരിച്ചിറങ്ങി

Recommended Video

cmsvideo
Will Parvathy Thiruvothu Contest for CPM in Kerala ?

തിരുവല്ല ആരുടെ കൂടെയും പോരും; പക്ഷെ കാല് വാരരുത്, ഇടതിനും വലതിനും പ്രതീക്ഷ-മണ്ഡല ചരിത്രംതിരുവല്ല ആരുടെ കൂടെയും പോരും; പക്ഷെ കാല് വാരരുത്, ഇടതിനും വലതിനും പ്രതീക്ഷ-മണ്ഡല ചരിത്രം

Kozhikode
English summary
Kozhikode: Traffic control at Thamarassery Pass for one month from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X