കൊടുവള്ളി പമ്പിലെ കവർച്ചയിൽ വൻ ട്വിസ്റ്റ്; മോഷണം പോയത് മുക്കുപണ്ടം, യുവതിയും അറിഞ്ഞില്ല!
കൊടുവള്ളി: കൊടുവള്ളി പെട്രോൾ പമ്പിലെ മോഷണ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പെട്രോൾ പമ്പിലെ ജീവനക്കാരുടെ കണ്ണിൽപ്പെടാതെ എത്തിയ യുവാവ് പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്ന് മൂവായിരം രൂപയും സ്വർണമാലയും മോഷ്ടിച്ചുവെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം നടന്നത്. മോഷ്ടാക്കളെ രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടിയിരുന്നു. എന്നാൽ പെട്രോൾ പമ്പിലെ മോഷണത്തിൽ ഇപ്പോൾ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.

കള്ളന്മാർ കവർച്ച ചെയ്തത് മുക്ക് പണ്ടം ആണെന്നാണ് ലഭിക്കുന്ന വിവരം.. വൈകീട്ട് ജോലി കഴിഞ്ഞ് ജീവനക്കാരി വീട്ടിൽ പോകാനായി ബാഗ് എടുത്തപ്പോഴായിരുന്നു ബഗിൽ നിന്ന് പണവും മാലയും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇതോടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു.
ഹാഫ് പാന്റും ടീ ഷർട്ടും ധരിച്ച ഒരാൾ ആരും കാണാതെ മുറയിലേക്ക് കയറി വരുന്നതും മോഷണം നടത്തിയ ശേഷം പുറത്തേക്ക് പോകുന്നതും സി സി ടി വിയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചലിലാണ് രണ്ട് പേർ പിടിയിലായത്.
എന്നാൽ മോഷണം പോയ മാല മുക്കുപണ്ടം ആണെന്നാണ് ഇപ്പോൾ തെളിഞ്ഞത്. സ്വർണമാല യുവതിയുടെ ബാഗിൽ നിന്ന് അമ്മ എടുത്ത് മാറ്റിയിരുന്നു. ഈ വിവരം യുവതി അറിഞ്ഞിരുന്നില്ല.












Click it and Unblock the Notifications