കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്(40) അഖിൽ (17) എന്നിവരാണ് ട്രെയിനിൽ നിന്ന് വീണത്. കോഴിക്കോട് സ്റ്റേഷനിലേക്ക് വണ്ടി എത്തുന്നതിന് മുമ്പ് വെള്ളയിൽ ഭാഗത്ത് വെച്ചാണ് ഇവർ ട്രെയിനിൽ നിന്ന് വീണത്.
സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം എക്‌സ്പ്രസ് ജനറൽ കംപാർട്ട്‌മെന്റിൽ നിന്നാണ് ഇവർ വീണത് എന്നാണ് പ്രാഥമിക വിവരം. വാതിലിന് അടുത്ത് നിന്നപ്പോൾ വീണതാകാം എന്നാണ് പോലീസ് കരുതുന്നത്.

പ്രതീകാത്മക ചിത്രം
മറ്റ് യാത്രക്കാരുടെ മൊഴി അടക്കം ലഭിച്ചെങ്കിൽ മത്രമെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയാനാവൂ എന്നാണ് പോലീസ് പറയുന്നത്. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications