കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് വിമത സ്ഥാനാര്‍ത്ഥിക്കെതിരെ നോട്ടീസ് ഇറക്കി കോണ്‍ഗ്രസ്:വ്യക്തിഹത്യയെന്ന് സ്ഥാനാര്‍ത്ഥി!!

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിക്കെതിരെ നോട്ടീസ് ഇറക്കി വെട്ടിലായി കോഴിക്കോട് കോര്‍പ്പറേഷനിലെ വെള്ളിമായി കുന്ന് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയുമായിട്ടാണ് വിമത സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പുറത്താക്കിയ ടികെ ചന്ദ്രന്റെ ദീന രോദനം എന്ന പേരില്‍ നോട്ടീസ് അടിച്ചിറക്കിയതാണ് പരാതി. ഇത് വലിയ രീതിയില്‍ വിവാദമായിരുന്നു.

1

മണ്ഡലത്തിലെ പലരും ഈ നോട്ടീസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി കൂടി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നോട്ടീസ് അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ തന്നെ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സീറ്റ് കിട്ടാത്തത് കൊണ്ട് എല്‍ഡിഎഫുമായി കരാറുണ്ടാക്കി മത്സരത്തിന് ഇറങ്ങി എന്നാണ് ഇയാള്‍ക്കെതിരെ നോട്ടീസില്‍ ആരോപിക്കുന്നത്.

ഇതൊന്നും ഇല്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു. തന്നെ വ്യക്തിഹത്യ നടത്തി വോട്ടുപിടിക്കാനുള്ള തന്ത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നടത്തുന്നത്. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ചന്ദ്രന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം ചന്ദ്രന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ വാര്‍ഡിലെ മത്സരം കടുത്തിരുന്നു. ഇതാണ് യുഡിഎഫിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam

പാര്‍ട്ടിയില്‍ നിന്ന് പുറത്തായിട്ടും കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞ് വോട്ട് തേടുന്നത് തുറന്ന് കാണിക്കുക മാത്രമാണ് ചെയ്തതെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൃത്യമായ പങ്കുണ്ടെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിലെ പൊട്ടിത്തെറി മുതലെടുത്ത് വിമതനായി മത്സരിക്കുന്ന ടികെ ചന്ദ്രനെ പിന്തുണച്ച് എല്‍ഡിഎഫ് വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തിയിട്ടില്ല. ഇത് നേട്ടമായി മാറുമെന്ന വിലയിരുത്തലിലാണ് ചന്ദ്രന്‍.

Kozhikode
English summary
kozhikode: udf trying to defame congress rebel candidate, election commission gets complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X