• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വടകര താലൂക്കോഫീസ് തീപ്പിടിത്തം; പൊലീസിനെതിരെ എംഎല്‍എ കെകെ രമ; ഉണ്ടായത് ഗുരുതര വീഴ്ച

Google Oneindia Malayalam News

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ തീപിടത്തവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വടകര എംഎല്‍എ കെകെ രമ രംഗത്ത്. സംഭവത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കെകെ രമ പൊലീസിനെതിരെ രംഗത്തെത്തിയത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആന്ധ്ര സ്വദേശിയുടെ മേല്‍ താലൂക്ക് ഓഫീസ് തീപിടുത്തത്തിന്റെ കുറ്റം ചുമത്തിയതെന്ന് കെകെ രമ ചോദിച്ചു. ആന്ധ്ര സ്വദേശിയാണ് തീപിടുത്തത്തിന് കാരണമെന്നു വിശ്വസിക്കാന്‍ പ്രയാസമാണെന്നും പോലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണുണ്ടായതെന്നും പരാതി കിട്ടിയിട്ടും അന്വേഷിച്ചില്ലെന്നും കെകെ രമ പറഞ്ഞു.

അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്

3 കോടി രൂപയുടെ നഷ്ടമുണ്ടായി, 28 വില്ലേജിലുള്ളവരെ യാണ് ഇത് ബാധിക്കു പോലീസ് അന്വേഷണം പോരെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കെകെ രമ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വടകര താലൂക്ക് ഓഫീസിന് തീയിട്ട കേസില്‍ അറസ്റ്റിലായ പ്രതി നേരത്തെയും സമാനമായ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞത്. നേരത്തെ ആന്ദ്രയില്‍ ജോലിക്ക് നിന്ന വീട്ടിലെ വീട്ടുടമയുടെ കാര്‍ കത്തിച്ച കേസില്‍ സതീഷ് നാരായണന്‍ ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചതായാണ് വിവരം.

താലൂക്ക് ഓഫീസിനോട് ചേര്‍ന്ന രണ്ട് നില കെട്ടിടത്തിലും സതീഷ് ചപ്പുചവറുകളും കടലാസുമുപയോഗിച്ച് കായിട്ടിരുന്നു. ശേഷം അവടത്തെ ഗേറ്റ് അടച്ചതോടെയാണ് താലൂകക് ഓഫീസിലെ വരാന്തയിലേക്ക് സതീഷ് ഉറങ്ങാന്‍ എത്തിയതെന്നും പുലര്‍ച്ചെ തണുപ്പ് കൂടിയപ്പോള്‍ വരാന്തയില്‍ തീയിടുകയായിരുന്നുവെന്നുമാണ് സതീഷ് പൊലീസിന് നല്‍കിയ മൊഴി. തണുപ്പ് അകറ്റാന്‍ താലൂക്ക് ഓഫീസിന്റെ വരാന്തയില്‍ തീയിട്ടതാണെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നതെങ്കിലും ഈ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

വിവാഹ പ്രായം ഉയര്‍ത്തല്‍; വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബിജെപി അജണ്ട: ഇടി മുഹമ്മദ് ബഷീര്‍വിവാഹ പ്രായം ഉയര്‍ത്തല്‍; വ്യക്തി നിയമങ്ങളെ തകര്‍ക്കാനുള്ള ബിജെപി അജണ്ട: ഇടി മുഹമ്മദ് ബഷീര്‍

വടകരയില്‍ പിടിയിലായ സതീഷ് നാരായണന് തീവെയ്പ്പും കേസും അറസ്റ്റുമൊന്നും വിഷയമല്ലെന്നും പൊലീസ് പറഞ്ഞു. ആന്ധ്രയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഉടമയുടെ കാര്‍ കത്തിച്ചകേസില്‍ ഒരുവര്‍ഷം ഇയാള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സതീഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി അന്വേഷണ സംഘം ആന്ധ്ര പൊലീസിനെ സമീപിച്ചിട്ടുണ്ടായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ മറ്റൊരു തീവെപ്പ് കേസിലും സതീഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മാനസിക നില തെറ്റിയ ആളെന്ന പരിഗണനയില്‍ ഇയാളെ വെറുതെ വിട്ടിരുന്നതായാണ് പൊലീസ് പറഞ്ഞത്.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അതേസമയം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് പൊലീസിന്റ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. വടകര വില്യാപ്പള്ളിയിലുള്ള സതീഷിന്റെ ഒരു ബന്ധുവിനെ വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം പൊലീസ് ചില വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നേരത്തെയും പല തവണ മാനസിക പ്രശ്നങ്ങള്‍ ഇയാള്‍ കാണിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി. സതീഷിനെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രധാന രേഖകളും കെട്ടിടം പൂര്‍ണമായും കത്തിയിരുന്നു. ഏറെ പണിപ്പെട്ടാണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്.

പുഴയെടുക്കുന്ന കോറളായി ദ്വീപ്; സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി പെണ്‍കൂട്ടായ്മ, മാതൃകയായി മൂവര്‍ സംഘംപുഴയെടുക്കുന്ന കോറളായി ദ്വീപ്; സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി പെണ്‍കൂട്ടായ്മ, മാതൃകയായി മൂവര്‍ സംഘം

ആറ് മണിയോടെ തീയുയരുന്നത് കണ്ട നാട്ടുകാരാണ് പൊലീസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചത്. ഉടന്‍ ഇവര്‍ എത്തുകയും തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങളാണ് തലാക്കോഫീസിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്നത്. എല്ലാം വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്.

cmsvideo
  Jacqueline Fernandez scandal explained | Oneindia Malayalam
  Kozhikode
  English summary
  kozhikode, vadakara taluk office firing: kk rema mla Slam The police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X