കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫറോക്കില്‍ അഞ്ച് കൗണ്‍സിലര്‍മാരും ജീവനക്കാരും ക്വാറന്റൈനില്‍... നഗരസഭയില്‍ സന്ദര്‍ശക വിലക്ക്!!

Google Oneindia Malayalam News

ഫറോക്ക്: കോഴിക്കോട് കോവിഡ് സാഹചര്യം വര്‍ധിക്കുന്നതിനിടെ ഫറോക്കിലും ആശങ്ക വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം കോവിഡ ്സ്ഥിരീകരിച്ച പെരുമുഖം സ്വദേശിയായ യുവാവ് ഫറോക്ക് നഗരസഭയില്‍ എത്തിയതാണ് ആശങ്കയ്ക്ക് കാരമം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ച് കൗണ്‍സിലര്‍മാരും അഞ്ച് ജീവനക്കാരും ക്വാറന്റൈനിലാണ്. നഗരസഭയില്‍ പൊതുജനങ്ങള്‍ക്കും സന്ദര്‍ശന വിലക്കുണ്ട്. രണ്ടാഴ്ച്ചത്തേക്കാണ് ഇവിടെ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിയത്.

1

ഇതിന് പുറമേ രണ്ടാം സമ്പര്‍ക്കത്തില്‍പ്പെട്ട അഞ്ച് കൗണ്‍സിലര്‍മാര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍മാരെയും ജീവനക്കാരെയും 30ന് സ്രവപരിശോധന നടത്തും. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓഫീസ് താല്‍ക്കാലികമായി അണുവിമുക്തമാക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 22ന് വൈകീട്ട് നഗരസഭയില്‍ എത്തിയ യുവാവിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ ക്വാറന്റൈനില്‍ പോയത്. ജീവനക്കാരോട് കഴിഞ്ഞ ദിവസം രാവിലെയാണ് ഗൃഹ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. അതേസമയം നഗരസഭയില്‍ തന്നെ കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് അടിയന്തര യോഗം തീരുമാനിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുമാണ് തീരുമാനം. പൊതുജന ബോധവത്കരണത്തിനായി നഗരസഭയില്‍ മൈക്ക് പ്രചാരണം നടത്താനും തീരുമാനിച്ചു.

അതേസമയം നിയന്ത്രണങ്ങളുടെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിടും. തെരുവ് കച്ചവടങ്ങളും ഒഴിവാക്കും. കളക്ടറെ ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് അറ്റകുറ്റപണി നടത്തുന്നതും വാഹനങ്ങളില്‍ മീന്‍കച്ചവടം നടത്തുന്നതും വിലക്കി. ആരോഗ്യ വകുപ്പ് നഗരസഭയില്‍ 120 പേരുടെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വൈദ്യരങ്ങാടിയില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന.

Kozhikode
English summary
kozhikode: visitors not allowed in feroke corporation for two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X