കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി കര്‍ഷകര്‍ക്ക് ആ പേടില്ല... ഒരൊറ്റവെടിക്ക് തീര്‍ന്നു, കാട്ടുപന്നിയെ കോടഞ്ചേരിയില്‍ കൊന്നു!!

Google Oneindia Malayalam News

കോടഞ്ചേരി: കാട്ടുപന്നി ശല്യം കാരണം കൃഷിയൊന്നും ഇറക്കാനാവാത്ത സാഹചര്യത്തിലായിരുന്നു കോടഞ്ചേരി. ഒടുവില്‍ ആ ഭീഷണി അവര്‍ അവസാനിപ്പിച്ചു. കാട്ടുപന്നിയെ ഒറ്റവെടിയില്‍ തന്നെ കര്‍ഷകഗര്‍ തീര്‍ത്തു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നേരത്തെ വനംവകുപ്പ് അനുമതി നല്‍കിയിരുന്നു. ആദ്യമായി അനുമതി ലഭിച്ച കര്‍ഷകനാണ് പന്നിയെ കൊന്നത്.

1

എടപ്പാട്ടുകാവുങ്കല്‍ ജോര്‍ജ് ജോസഫാണ് 27ന് രാത്രി കൃഷിയിടത്തില്‍ ഇറക്കിയ കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തിയത്. കോടഞ്ചേരി പഞ്ചായത്ത് ജനജാഗ്രതാ സമിതിയില്‍ തോക്ക് ലൈസന്‍സുള്ള ആറ് കര്‍ഷകരാണ് ഉള്ളത്. ഇതിലുള്‍പ്പെട്ടയാളാണ് ജോര്‍ജ് ജോസഫ്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന രാത്രി പത്തിന് എടത്തറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അടക്കം സ്ഥലത്തെത്തി പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി ജഡം കൊണ്ടുപോയി.

്അതേസമയം വെറ്ററിനറി സര്‍ജന്‍ പന്നിയുടെ പോസ്റ്റുമോര്‍ട്ടം നടത്തി. ചത്തത് ആണ്‍പന്നിയാണ്. ഇതിന് എട്ട് വയസ്സ് ഉണ്ടെന്നാണ് കണക്കാക്കുന്നത്. നൂറുകിലോയോളം ഭാരമുണ്ട്. നടപടികള്‍ക്ക് ശേഷം ഇതിനെ എടത്തറ വനത്തിലാണ് കുഴിച്ചിട്ടത്. ഇതിനിടെ ഈ പന്നിയെ കൊലപ്പെടുത്തിയ കര്‍ഷകനെതിരെ വനംവകുപ്പ് നടപടിയെടുത്തിരിക്കുകയാണ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായിരിക്കുകയാണ്.

പന്നിയെ വെടിവെക്കാന്‍ അനുമതിയുള്ളവരുടെ പട്ടികയില്‍ നിന്ന് വനംവകുപ്പ് ഒഴിവാക്കി. ഇയാള്‍ കാട്ടുപന്നിയുടെ ജഡത്തിന് മുകളില്‍ കാല്‍ കയറ്റിവെച്ച് ഫോട്ടോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് വനംവകുപ്പ് പറഞ്ഞു. അതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതെന്നും വനംവകുപ്പ് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ അനുമതി ആദ്യമായി ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായിരിക്കുന്നത്.

Kozhikode
English summary
kozhikode: wild pig killed by farmers turned hunters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X