കലാ പ്രതിഭകളെ സ്വീകരിക്കാന്‍ കോഴിക്കോട് ഒരുങ്ങി: മന്ത്രി പിഎ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കലാ പ്രതിഭകളെയും അവര്‍ക്കൊപ്പമുള്ളവരെയും സ്വീകരിക്കാന്‍ കോഴിക്കോട് ഒരുങ്ങി കഴിഞ്ഞെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയില്‍ നിന്ന് വേദികളുടെ താക്കോല്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒന്നര മാസത്തോളമായി കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഓരോ കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ട്. കമ്മിറ്റി ഭാരവാഹികളുടെ പ്രവര്‍ത്തനത്തെയും മന്ത്രി അഭിനന്ദിച്ചു.

239 ഇനങ്ങളിലായി 14000 -ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. 24 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. മത്സരവേദികള്‍ക്ക് സാഹിത്യത്തിലെ ഭാവന ഭൂപടങ്ങള്‍ അടങ്ങിയ പേരുകളാണ് നിശ്ചയിച്ചിട്ടുള്ളത്. കലോത്സവ വേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിള്‍ മേപ്പും ഒരുക്കിയിട്ടുണ്ട്.
വിക്രം മൈതാനത്തില്‍ നടന്ന ചടങ്ങില്‍ പ്രോ?ഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, ഡി.ഡി.ഇ കെ. മനോജ് കുമാര്‍, എ.ഡി.പി.ഐമാരായ സി.എ സന്തോഷ്, ഷൈന്‍ മോന്‍, സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ കരീം പടുകുണ്ടില്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അതേസമയം സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ അറിയിച്ചു.
കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഹയര്‍ സെക്കന്ററി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറും വിഎച്ച്എസ്‌സി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു.












Click it and Unblock the Notifications