പിഞ്ചുകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച സംഭവം: അമ്മ പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് രാമനാട്ടുകരയിൽ ആണ് സംഭവം നടന്നത്. തന്നെ ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യത ആകും എന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു ഈ അമ്മ.
ഫറോക്ക് പോലീസിനോടാണ് ഇക്കാര്യങ്ങൾ പ്രതി വെളിപ്പെടുത്തിയത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഫാത്തിമയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം, അച്ഛനും അമ്മയ്ക്കുമെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.

ഒരു മാസം മാത്രമാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ പ്രായം. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ആൺ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്. തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്താണ് സംഭവം നടന്നത്.
Recommended Video

ഇതിന് പിന്നാലെ പൊലീസിനെയും സമീപവാസികളെയും ഇവർ വിവരം അറിയിച്ചു. തുടർന്ന് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ പരിശോധിച്ച് കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ, പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചു. അതേസമയം, ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി.












Click it and Unblock the Notifications